തൃശൂര്‍ കേച്ചേരിയില്‍ രണ്ടംഗസംഘം യുവാവിനെ കുത്തി കൊലപ്പെടുത്തി. കേച്ചേരി കറുപ്പം വീട്ടില്‍ ഫിറോസാണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെ 12 മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. രണ്ടംഗസംഘം ഫിറോസിനെ വീട്ടില്‍ നിന്നും വിളിച്ചിറക്കി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഫിറോസിനെ ഉടന്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
കഞ്ചാവ് ഇടപാടാണ് കൊലയ്ക്ക് പിന്നില്ലെന്ന് പൊലീസ് സംശയിക്കുന്നു. കൊലയാളികളില്‍ ഒരാള്‍ മൂന്നു ദിവസം മുമ്ബാണ് ഗള്‍ഫില്‍ നിന്ന് വന്നത്. രണ്ടു ദിവസം മുമ്ബ് ഫിറോസും പ്രതികളും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയാകാം കൊലപാതകമെന്നാണ് പൊലീസ് കരുതുന്നത്, മത്സ്യം, ഇറച്ചി വില്പനകാരനാണ് കൊല്ലപ്പെട്ട ഫിറോസ്.