തീപ്പിടിത്തം; അന്വേഷണം നടത്താന്‍ വിദഗ്ദ്ധ സമിതി

തലസ്ഥാനത്ത് സെക്രട്ടേറിയറ്റിലുണ്ടായ തീപ്പിടിത്തത്തില്‍ അന്വേഷണം നടത്താന്‍ വിദഗ്ദ്ധ സമിതിയെ നിയോഗിച്ചു. വിവിധ വകുപ്പുകള്‍ സംയോജിപ്പിച്ചാണ് സമിതി രൂപീകരിച്ചത്. ദുരന്തനിവാരണ കമ്മിഷണര്‍ ഡോ. കൗശികന്റെ നേതൃത്വത്തിലുള്ള വിദഗ്ധസംഘവും എ.ഡി.ജി.പി. മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ പ്രത്യേക പോലീസ് സംഘവുമാണ് സംഭവത്തില്‍ അന്വേഷണം നടത്തുന്നത്. എ.ഡി.ജി.പിയും ഐ.ജി യും ഇന്ന് സംഭവ സ്ഥലത്തെത്തി അന്വേഷണം നടത്തും. അന്വേഷണ റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കുള്ളില്‍ നല്‍കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. അന്വേഷണ സംഘം ഇതിന്റെ അടിസ്ഥാനത്തില്‍ ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

തീപ്പിടിത്തം വലിയ വിവാദമായതോടെ ചൊവ്വാഴ്ച രാത്രിതന്നെ വിശദമായ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിടുകയായിരുന്നു. അതേസമയം ഭരണ പ്രതിപക്ഷങ്ങള്‍ പരസ്പരം പഴി ചായ ആരോപണങ്ങളുമായി രംഗത്ത് വന്നിരുന്നു. തീപിടുത്തം ഇടത് സര്‍ക്കാരിന്റെ അട്ടിമറിയെന്ന യു.ഡി.എഫും അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ അടിതെറ്റി വീണതിന്റെ ക്ഷീണം അകറ്റാന്‍ യു ഡി എഫുകാര്‍ ഗൂഢാലോചന നടത്തിയതായിഎല്‍.ഡി.എഫും ആരോപിച്ചു.

Related posts

Leave a Comment