തിരുവനന്തപുരം: സൈലന്‍സറില്‍ നിന്നും തീ പുറത്തേക്കുവരുന്ന രീതിയില്‍ വാഹനത്തില്‍ രൂപമാറ്റം വരുത്തി റോഡില്‍ ഭീതി പരത്തിയ കാറിനെതിരെ കര്‍ശന നടപടിയുമായി മോട്ടര്‍ വാഹന വകുപ്പ്.
KL 19 m9191 എന്ന നമ്ബറിലുള്ള വാഹനത്തിനെതിരെ സമൂഹമാധ്യമത്തിലൂടെ ലഭിച്ച പരാതിയെ തുടര്‍ന്ന് തിരുവനന്തപുരം എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒയുടെ നിര്‍ദേശപ്രകാരം എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ വാഹന ഉടമയുടെ വീട്ടില്‍ എത്തി കാര്‍ പരിശോധനയ്ക്കായി ഹാജരാക്കാന്‍ നിര്‍ദേശം നല്കി.
വാഹനം ഓടിച്ച ആളുടെ ലൈസന്‍സിന് മേല്‍ നടപടി സ്വീകരിക്കുന്നതിന് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഇത്തരത്തിലുള്ള നിയമ ലംഘനങ്ങള്‍ക്ക് എതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ അഡീഷനല്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ നിര്‍ദേശിച്ചു.