പത്തനംതിട്ട: തിരുവല്ല കല്ലൂപ്പാറയില്‍ തൊഴിലാളിയെ കരാറുകാര്‍ മര്‍ദിച്ചു കൊലപ്പെടുത്തി.
മാര്‍ത്താണ്ഡം സ്വദേശി സ്റ്റീഫന്‍(40) ആണ് മരിച്ചത്. സംഭവത്തില്‍ സുരേഷ്, ആല്ബിന് ജോസ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും സഹോദരന്മാരാണ്. കല്ലൂപ്പാറ എഞ്ചിനിയറിംഗ് കോളജിന് സമീപമാണ് സംഭവമുണ്ടായത്.
വ്യാഴാഴ്ച രാത്രി മദ്യപിക്കുന്നതിനിടെ സുരേഷും ആല്‍ബിനും സ്റ്റീഫനുമായി വാക്കുതര്‍ക്കമുണ്ടായി. പിന്നീട് അത് കൈയാങ്കളിയില്‍ കലാശിക്കുകയും ചെയ്തു. ശബ്ദം കേട്ടെത്തിയ ക്യാംപിലെ മറ്റ് തൊഴിലാളികളാണ് ക്രൂരമായി മര്‍ദനമേറ്റ സ്റ്റീഫനെ ആശുപത്രിയിലെത്തിച്ചത്.
പരിക്ക് ഗുരുതരമായതിനെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചയോടെ സ്റ്റീഫന്‍ മരിക്കുകയായിരുന്നു. പ്രതികളായ സുരേഷിനെയും ആല്‍ബിനെയും മല്ലപ്പള്ളി പോലീസ് ചോദ്യം ചെയ്തുവരികയാണ്. ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നാണ് സൂചന.