തിരുവല്ലയിൽ അമ്മയെയും അച്ഛനെയും വെട്ടിക്കൊന്നു; മകൻ കസ്റ്റഡിയിൽ

തിരുവല്ല: തിരുവല്ല പരുമലയില്‍ മാതാപിതാക്കളെ മകന്‍ വെട്ടിക്കൊലപ്പെടുത്തി. ലാക്കട സ്വദേശികളായ കൃഷ്ണന്‍കുട്ടി (72), ശാരദ (70) എന്നിവരാണ് മരിച്ചത്.

ഇവരുടെ മകന്‍ അനില്‍കുമാറിനെ (കൊച്ചുമോന്‍) തിരുവല്ല പോലീസ് കസ്റ്റഡിയിലെടുത്തു.

കൊലപാതകത്തിനു ശേഷവും അനില്‍കുമാര്‍ സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. അനില്‍ കുമാറിന് മാനസിക അസ്വസ്ഥതകളുണ്ടായിരുന്നുവെന്നാണ് പോലീസ് നല്‍കുന്ന സൂചന.

കൊലപാതകം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

Related posts

Leave a Comment