തിരുവനന്തപുരത്ത് ലോക്ക് ഡൗണ്‍ ഇളവുകളില്‍ തീരുമാനം ഇന്ന്

തിരുവനന്തപുരത്ത് ലോക്ക് ഡൗണ്‍ ഇളവുകള്‍ സംബന്ധിച്ച്‌ തീരുമാനം ഇന്ന്. ഇക്കാര്യത്തില്‍ ചീഫ് സെക്രട്ടറി ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.നിയന്ത്രണങ്ങളോടെ തലസ്ഥാനത്ത് ഇളവുകള്‍ അനുവദിക്കാമെന്ന് ഒരുവിഭാഗം ചൂണ്ടിക്കാട്ടുമ്ബോള്‍, തീരദേശ മേഖലയില്‍ രോഗവ്യാപനം തുടരുന്ന സാഹചര്യത്തില്‍ നഗരത്തിന്റെ ഒരു ഭാഗം തുറക്കുന്നത് ശരിയല്ലെന്നും അഭിപ്രായമുണ്ട്.

ക്‌ളസ്റ്ററുകറില്‍ കര്‍ശന നിയന്ത്രണം തുടര്‍ന്ന് കൊണ്ട് നഗരപരിധിയില്‍ ഇളവുകള്‍ അനുവദിക്കാമെന്നാണ് കോര്‍പ്പറേഷന്റെയും നിലപാട്.തിരുവനന്തപുരം ജില്ലയില്‍ 2723 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. ഇതില്‍ 11 പേര്‍ ഐസിയുവിലും ഒരാള്‍ വെന്റിലേറ്ററിലുമാണ്. ജില്ലയിലെ ഏഴ് ലാര്‍ജ് ക്ലസ്റ്ററുകളില്‍ പുല്ലുവിള, പുതുക്കുറിച്ചി, അഞ്ചുതെങ്ങ് എന്നിവയുടെ സമീപ മേഖലകളിലേക്ക് രോഗം പകരുന്ന സാഹചര്യം നിലവിലുണ്ട്.
പാറശാല, പൊഴിയൂര്‍ എന്നീ ലിമിറ്റഡ് കമ്യൂണിറ്റി ക്ലസ്റ്ററുകള്‍ ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്ററാകാനുള്ള സാധ്യത കണക്കിലെടുത്ത് ഇവിടങ്ങളിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Related posts

Leave a Comment