തിരുവനന്തപുരം: മദ്യലഹരിയില്‍ അമ്മയെ അതിക്രൂരമായി മര്‍ദിക്കുന്ന രംഗങ്ങള്‍ പുറത്ത്. തിരുവനന്തപുരം ജില്ലയിലെ വര്‍ക്കലയിലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത നടന്നത്. ഒരാഴ്ച മുമ്ബ് നടന്ന സംഭവത്തിന്‍്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഇടവയില്‍ സ്വദേശിനിയായ സ്ത്രീയെ മകന്‍ റസാഖാണ് മര്‍ദിക്കുന്നത്. നിലത്തിരിക്കുന്ന അമ്മയെ മകന്‍ ചവിട്ടുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്യുന്നതായി ദൃശ്യങ്ങളില്‍ വ്യക്തമാണ്. കുടുംബ പ്രശ്നത്തെത്തുടര്‍ന്നാണ് അമ്മയ്ക്ക് നേരെ മകന്‍റെ ക്രൂരത. റസാഖിന്‍്റെ സഹോദരി തന്നെയാണ് ക്രൂരതയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. സഹോദരന്‍ അമ്മയെ മര്‍ദിക്കുന്ന സമയത്ത് തനിക്ക് ഒന്നും ചെയ്യാനായില്ലെന്ന് വീഡിയോ പകര്‍ത്തിയ സഹോദരി പറയുന്നതും ദൃശ്യങ്ങളിലുണ്ട്.ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മദ്യലഹരിയിലായിരുന്നു മകന്‍ അമ്മയ്ക്ക് നേരെ ആക്രമണം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. പൊലീസ് വീട്ടിലെത്തി പരിശോധന നടത്തിയെങ്കിലും റസാക്കിനെ കണ്ടെത്താനായിട്ടില്ല. ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്വകാര്യബസ് ജീവനക്കാരനായ റസാഖ് മദ്യത്തിനും കഞ്ചാവിനും അടിമയാണ് എന്നാണ് പൊലീസ് പറയുന്നത്.
തിരുവനന്തപുരത്ത് മദ്യലഹരിയില്‍ അമ്മയെ ക്രൂരമായി മര്‍ദിച്ച് മകന്‍; വീഡിയോ പ്രചരിച്ചതോടെ സ്വമേധയാ കേസെടുത്ത് പൊലീസ്
