തിരുവനന്തപുരം: മകളെ ഗര്‍ഭിണിയാക്കിയ പിതാവിന് 106 വര്‍ഷം കഠിന തടവും 17 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി.
നെയ്യാറ്റിന്‍കര സ്പെഷല്‍ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി ഉദയകുമാര്‍ ആണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. 2017ല്‍ ആയിരുന്നു സംഭവം. ടാപ്പിങ് തൊഴിലാളിയായ പ്രതി ഭാര്യ അറിയാതെ ഏഴാം ക്ലാസുകാരിയായ മകളെ നിരന്തരം പീഡിപ്പിച്ചതായും പുറത്തു പറയാതിരിക്കാന്‍ ഭീഷണിപ്പെടുത്തിയതായും കോടതി വ്യക്തമാക്കി.
ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തി നടത്തിയ പരിശോധനയിലാണ് കുട്ടി ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞ്. ഇക്കാര്യം പോലീസില്‍ അറിയിക്കണമെന്ന് ഡോക്ടര്‍ പറഞ്ഞെങ്കിലും പ്രതി ഗര്‍ഭഛിദ്രം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനായി ഇയാള്‍ സഹോദരിയുടെ സഹായം തേടി. സഹോദരിയാണ് കുട്ടി ഗര്‍ഭിണിയാണെന്ന വിവരം പോലീസില്‍ അറിയിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പിതാവാണ് കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതെന്ന് കണ്ടെത്തി. പെണ്‍കുട്ടി പ്രസവിച്ച കുട്ടിയുടെ ഡിഎന്‍എ പരിശോധയിലും പിതൃത്വം തെളിയിക്കപ്പെട്ടു. തുടര്‍ന്നാണ് പ്രതിയെ ശിക്ഷിച്ചത്.