തിരുവനന്തപുരത്ത് ഭാര്യയെ വെട്ടിക്കൊന്ന ശേഷം റിട്ട എ.എസ്.ഐ ആത്മഹത്യ ചെയ്തു

തിരുവനന്തപുരത്ത് ഭര്‍ത്താവിന്‍റെ വെട്ടേറ്റ റിട്ടയേഡ് പൊലീസ് ഉദ്യോഗസ്ഥ മരിച്ചു. തിരുവനന്തപുരം തൊഴുവന്‍കോട് സ്വദേശി ലീലയാണ് മരിച്ചത്. ലീലയെ വെട്ടിയ ശേഷം ഭര്‍ത്താവ് പൊന്നന്‍ ആത്മഹത്യ ചെയ്തു. പൊന്നനും റിട്ടയേഡ് പൊലീസ് ഉദ്യോഗസ്ഥനാണ്.ഇരുവരും തമ്മില്‍ പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വീടിനെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഭവത്തിലേക്ക് നയിച്ചത്. രണ്ട് മക്കളുണ്ട്.

ഇന്നലെ ബന്ധുവിന്‍റെ വീട്ടിലായിരുന്ന പൊന്നന്‍ ഇന്ന് രാവിലെ വീട്ടിലെത്തിയപ്പോള്‍ ലീലയുമായി വഴക്കുണ്ടായി. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. വാഗ്വാദം കടുത്തതോടെ പൊന്നന്‍ ഭാര്യയെ പട്ടിയല്‍ കൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു.
പൊന്നന്റെ വീട്ടില്‍ നിന്നും ബഹളം കേട്ട് ഓടിയെത്തിയ പരിസരവാസികള്‍ ചോരയില്‍ കുളിച്ചു കിടക്കുന്ന ലീലയെ കാണുകയും ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിക്കുകയും ചെയ്തു. പൊലീസ് ആംബുലന്‍സ് ഉടനെ സ്ഥലത്ത് എത്തി ലീലയെ ആശുപത്രിയില്‍ കൊണ്ടു പോകുകയും ചെയ്തു.

ലീലയെ ആശുപത്രിയിലേക്ക് കൊണ്ടു പോയ ശേഷം നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് പൊന്നന് വേണ്ടി തിരച്ചില്‍ നടത്തുന്നതിനിടെയാണ് അടുത്തുള്ള പറമ്ബിലെ പ്ലാവില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

പൊലീസ് പൊന്നന്റെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികളിലേക്ക് കടക്കുന്നതിനിടെയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച ലീലയും മരണപ്പെട്ടത്്.

ദമ്ബതികള്‍ക്ക് രണ്ട് പെണ്‍മക്കളാണുള്ളത്. സംഘര്‍ഷ സമയത്ത് ഇരുവരും വീട്ടിലുണ്ടായിരുന്നു. സാമ്ബത്തിക പ്രശ്‌നത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നുണ്ടായ കൊലപാതകമാണെന്നാണ് പൊലീസ് പറയുന്നത്.

Related posts

Leave a Comment