തിരുവനന്തപുരത്ത് പ്രഭാത നടത്തത്തിനിടെ 66കാരനെ കാര്‍ ഇടിച്ചു തെറിപ്പിച്ചു

തിരുവനന്തപുരം: പ്രഭാത നടത്തത്തിനിടെ വയോധികന്‍ കാറിടിച്ച്‌ മരിച്ചു. പോത്തന്‍കോട് പൊയ്കവിള സ്വദേശി സൈമണ്‍ (66) ആണ് മരിച്ചത്.

പ്രഭാത നടത്തത്തിനിറങ്ങിയതായിരുന്നു സൈമണ്‍. കാട്ടായിക്കോണത്തിനു സമീപം ഒരുവാമൂലയിലാണ് അപകടം നടന്നത്. ഇന്ന് രാവിലെ ഏഴര മണിയോടെയായിരുന്നു സംഭവം.

റോഡിന്റെ വശത്തുകൂടി നടക്കുകയായിരുന്ന സൈമണെ എതിര്‍ ദിശയില്‍ നിന്നു വന്ന കാര്‍ ഇടിച്ചു തെറിപ്പിച്ചു കടന്നുപോവുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച്‌ തന്നെ സൈമണ്‍ മരിച്ചു.

ഒരു കിലോമീറ്ററിലധികം കടന്നുപോയ ശേഷമാണ് കാര്‍ അപകടം നടന്ന സ്ഥലത്ത് തിരിച്ചെത്തിയത്.

ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.മൃതദേഹം മെഡി.കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ പോത്തന്‍കോട് പൊലീസ് കേസെടുത്തു.

Related posts

Leave a Comment