തിരുവനന്തപുരത്ത് നിയന്ത്രണം നഷ്ടമായ വിമാനം ഇടിച്ചിറക്കി

തിരുവനന്തപുരം: പരിശീലന വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇടിച്ചിറക്കി. രാജീവ് ഗാന്ധി ഏവിയേഷന്‍ അക്കാദമിയുടെ ഫ്ളൈയിങ് ക്ലബിന്റെ ചെറു പരിശീലന വിമാനമാണ് ഇടിച്ചിറക്കിയത്.

ടേക്ക് ഓഫിനിടെ നിയന്ത്രണം വിടുകയായിരുന്നെന്ന് വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.റണ്‍വേക്ക് പുറത്തേക്കാണ് വിമാനം ഇറക്കിയത്. സാധാരണഗതിയില്‍ ഇത്തരം സംഭവങ്ങളുണ്ടാകാറില്ല.

ടേക്ക് ഓഫിനിടെ നിയന്ത്രണം വിടുകയായിരുന്നെന്ന് വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി.

പൈലറ്റ് അപകടം കൂടാതെ രക്ഷപ്പെട്ടു. രാജീവ് ഗാന്ധി ഏവിയേഷന്‍ അക്കാദമിയുടെ ചെറുവിമാനത്താവളത്തിന്റെ റണ്‍വേയിലാണ് വിമാനം ഇടിച്ചിറക്കിയത്.

ഇടിച്ചിറക്കിയപ്പോള്‍ തീപിടിക്കാതിരുന്നതിനാല്‍ അത്യാഹിതം ഒഴിവായി

Related posts

Leave a Comment