തിരുവനന്തപുരത്ത് ഗ്രാമീണ മേഖലകളിലും കൊറോണ രോഗവ്യാപനം കണ്ടെത്തി. പൂവച്ചലില്‍ 12 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച 27 കാരന്റെ പ്രാഥമിക സമ്ബര്‍ക്ക പട്ടികയില്‍ ഉള്ളവരാണ് ഇവര്‍.യുവാവിന്റെ പ്രാഥമിക സമ്ബര്‍ക്ക പട്ടികയില്‍ നിന്ന് 64 പേരുടെ സ്രവം പരിശോധിച്ചതില്‍ 12 പേരുടെ ഫലമാണ് പൊസിറ്റീവായത്. ആന്റിജന്‍ പരിശോധന പോസിറ്റീവായതിനെ തുടര്‍ന്ന് ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
പോസിറ്റീവായ 12 പേരുടെ പ്രാഥമിക സമ്ബര്‍ക്ക പട്ടികയില്‍ ഉള്ളവരുടെ സ്രവ പരിശോധന നാളെ നടക്കും. ഇവരുടെ സമ്ബര്‍ക്ക പട്ടിക പൂര്‍ത്തിയായി വരികയാണ്. പൂവച്ചല്‍ പഞ്ചായത്തിലെ നാലാം വാര്‍ഡായ കുഴയ്ക്കാട് വാര്‍ഡ് കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിക്കാന്‍ തീരുമാനമായിട്ടുണ്ട്.
അതേസമയം, കാട്ടാക്കട മേഖലയില്‍ വഴിയോരക്കച്ചവടത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കാട്ടാക്കട, പൂവച്ചല്‍ പ്രദേശത്തെ കാട്ടാക്കട ചന്ത മേഖലകളില്‍ വഴിയോരക്കച്ചവടം നടത്തുന്നവരുടെ സ്രവ സാമ്ബിളുകളും ഇന്ന് പരിശോധിക്കും.