തിരുവനന്തപുരം: തിരുവനന്തപുരം കിഴക്കേകോട്ടയിലെ കരിമഠം കോളനിയില്‍ യൂത്ത് കോണ്‍ഗ്രസ് – ഡിവൈഎഫ്‌ഐ സംഘര്‍ഷം. കോളനിക്കുള്ളില്‍ ഒരു സംഘം നടത്തിയ ബൈക്ക് മല്‍സരത്തെ തുടര്‍ന്നായിരുന്നു സംഘര്‍ഷം. യൂത്ത് കോണ്‍ഗ്രസുകാരാണ് ബൈക്ക് ഓട്ടത്തിന് പിന്നിലെന്ന് ആരോപിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇത് ചോദ്യം ചെയ്തതോടെ ഉന്തും തള്ളും ഉണ്ടായി. മുസ്ലിംപള്ളിക്ക് മുന്നിലും പിന്നീട് ഫോര്‍ട്ട് പോലീസ്റ്റേഷന് പുറത്തും ഇരുവിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായെന്ന് പോലീസ് പറഞ്ഞു.
പൊലീസ് ഇടപെട്ടതിനെത്തുടര്‍ന്ന് ഇരു വിഭാഗങ്ങളും പിരിഞ്ഞു പോയി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കൂടുതല്‍ പോലീസ് എത്തി കരിമഠം കോളനിയില്‍ രാത്രി ക്യാംപ് ചെയ്യുകയാണ്. സ്ഥലത്തേക്ക് കൂടുതല്‍ പൊലീസ് സേന എത്തിയിട്ടുണ്ട്. നിരവധി കുടുംബങ്ങള്‍ തിങ്ങിപാര്‍ക്കുന്ന സ്ഥലമാണ് കരിമഠം കോളനി. പരുക്കേറ്റവരെ നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുണ്ട്.