തലസ്ഥാന നഗരത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. നാളെ രാവിലെ മുതല്‍ ഒരാഴ്ചത്തേക്കാണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍. ഒരാഴ്ചത്തേക്ക് തിരുവനന്തപുരം ജില്ലയിലെ കോടതികളില്‍ കേസുകള്‍ പരിഗണിക്കില്ല. ജാമ്യം ഉള്‍പ്പെടെ അടിയന്തര പ്രാധാന്യമുള്ള കാര്യങ്ങള്‍ ഓണ്‍ലൈന്‍ വഴിയാവും പരിഗണിക്കുക. അതെസമയം, തലസ്ഥാനത്ത് സമൂഹവ്യാപന സാധ്യത തള്ളിക്കളയാനാകില്ലെന്ന് മന്ത്രി കടകംപളളി സുരേന്ദ്രനും തിരുവനന്തപുരം മേയര്‍ കെ ശ്രീകുമാറും പറഞ്ഞു.
തലസ്ഥാനത്ത് പൊതുഗതാഗതം ഉണ്ടാവില്ല. ഡിപ്പോള്‍ അടച്ചിടും. സിറ്റി, വികാസ് ഭവന്‍, പേരൂര്‍ക്കട, പാപ്പനംകോട്, തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോകള്‍ അടച്ചിടും. എല്ലാം കടകളും തുറക്കാന്‍ അനുമതി ഇല്ല. ഒരു പ്രദേശത്തെ ഒരു കട മാത്രം അനുവദിക്കും. പോലീസ് ആസ്ഥാനം അടക്കില്ല. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുറക്കില്ല. അവശ്യ സാധനങ്ങള്‍ വീടുകളില്‍ എത്തിക്കാനുള്ള സംവിധാനമുണ്ടാക്കും.
അടുത്ത ഏഴ് ദിവസം സെക്രട്ടേറിയേറ്റ് പ്രവര്‍ത്തിക്കില്ല. മെഡിക്കല്‍ ഷോപ്പും, അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകളും മാത്രം തുറക്കും. പൊലീസ് ആസ്ഥാനവും പ്രവര്‍ത്തിക്കും. പൊതുഗതാഗതം ഉണ്ടാവില്ല. അതേസമയം, എല്ലാ ആശുപത്രികളും പ്രവര്‍ത്തിക്കും. ആളുകള്‍ വീട്ടില്‍ത്തന്നെ കഴിയണമെന്ന് ഡിജിപി അറിയിച്ചു. തുറക്കുന്ന കടകളില്‍ ജനങ്ങള്‍ക്ക് പോകാന്‍ കഴിയില്ല. അവശ്യസാധനങ്ങള്‍ വേണ്ടവര്‍ പൊലീസിനെ അറിയിച്ചാല്‍ വീട്ടിലെത്തിക്കും. പൊലീസ് സേവനത്തിന് ഒരു നമ്ബര്‍ പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മെഡിക്കല്‍ സാറ്റോറില്‍ പോകണമെങ്കില്‍ കൃത്യമായ സത്യവാങ്മൂലം വേണമെന്ന് ഡിജിപി അറിയിച്ചു.
നഗരത്തിലെ എല്ലാ പ്രധാനപ്പെട്ട സ്ഥലങ്ങളിലും റോഡുകളിലും എല്ലാവിധ സുരക്ഷാ മുന്‍കരുതലുകളും സ്വീകരിച്ച് പോലീസിനെ ഡ്യൂട്ടിക്ക് നിയോഗിക്കും.
തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ കാലയളവില്‍ നടക്കാനിരുന്ന കോളേജ് പരീക്ഷകള്‍ മാറ്റിവെച്ചു. ഈ കോളേജുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാനുള്ള സാഹചര്യം പിന്നീട് ഒരുക്കും.
ഏതുവിധത്തിലുള്ള സഹായം ആവശ്യപ്പെടുന്നതിനും താഴെ പറയുന്ന ഫോണ്‍ നമ്ബറുകളില്‍ ബന്ധപ്പെടേണ്ടതാണ്.
സ്റ്റേറ്റ് പോലീസ് കണ്‍ട്രോള്‍ റൂം – 112
തിരുവനന്തപുരം സിറ്റി പോലീസ് കണ്‍ട്രോള്‍ റൂം – 0471 2335410, 2336410, 2337410
സംസ്ഥാന പോലീസ് മേധാവിയുടെ കണ്‍ട്രോള്‍ റൂം – 0471 2722500, 9497900999
പോലീസ് ആസ്ഥാനത്തെ സ്റ്റേറ്റ് കോവിഡ് കണ്‍ട്രോള്‍ റൂം – 9497900121, 9497900112