തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇന്ന് മുതല്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത് കര്‍ശന നിയന്ത്രണങ്ങള്‍. ജില്ലയില്‍ കഴിഞ്ഞദിവസം കൊറോണ സ്ഥിരീകരിച്ച ഓട്ടോ ഡ്രൈവറുമായി സമ്ബര്‍ക്കമുണ്ടായിരുന്നവരുടെ സ്രവ പരിശോധന ഇന്ന് തുടങ്ങും. സമ്ബര്‍ക്കപ്പട്ടിക അന്തിമമാക്കുന്ന പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായിവരികയാണ്.
കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ നഗരത്തില്‍ നിയന്ത്രണങ്ങളും കര്‍ശനമാക്കിയിട്ടുണ്ട്. കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച ആറ്റുകാല്‍, കാലടി, മണക്കാട് എന്നിവിടങ്ങളിലെ ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി നഗരത്തിലെ അഞ്ച് റോഡുകള്‍ ഇന്ന് മുതല്‍ അടച്ചിട്ടിരിക്കുകയാണ്.
അമ്ബലത്തറ-കിഴക്കേകോട്ട, മരുതൂര്‍ക്കടവ്-കാലടി, ജഗതി-കിള്ളിപ്പാലം, കൈതമുക്ക്-ചെട്ടിക്കുളങ്ങര, കുമരിചന്ത-അമ്ബലത്തറ എന്നീ റോഡുകളാണ് അടച്ചിട്ടിരിക്കുന്നത്. ഇതിനൊപ്പം അട്ടക്കുളങ്ങര മുതല്‍ തിരുവല്ലം വരെയുള്ള പ്രധാന റോഡും അടച്ചിടും.സമരപരിപാടികള്‍ക്ക് കടുത്ത നിയന്ത്രണം ഉണ്ടാകും.
നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതിന്റെ ഭാഗമായി സാമൂഹിക അകലം ഉറപ്പാക്കാനായുള്ള പൊലീസ് പരിശോധനയും ഇന്ന് മുതല്‍ ശക്തമാക്കും.