തിരുവനന്തപുരം: കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍. തിരുവനന്തപുരത്തും കൊല്ലത്തും പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു. പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ തിരുവനന്തപുരത്ത് കാലടി, ആറ്റുകാല്‍, മണക്കാട്, ചിറമുക്ക് വാര്‍ഡുകള്‍ കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് ഉള്‍പ്പെടെ എട്ട് പേര്‍ക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. ഐരാണിമുട്ടം സ്വദേശിയായ ഓട്ടോ ഡ്രെെവറും ഇയാളുടെ ഭാര്യയും മകളും അടങ്ങുന്ന കുടുംബത്തിനാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. ഓട്ടോ ഡ്രെെവര്‍ ജൂണ്‍ 12 വരെ തിരുവനന്തപുരം നഗരത്തില്‍ ഓട്ടോ ഓടിച്ചിട്ടുണ്ട്.
കൊല്ലം കോര്‍പറേഷനിലെ മുണ്ടക്കല്‍, കന്റോണ്‍മെന്റ്, ഉദയമാര്‍ത്താണ്ഡപുരം ഡിവിഷനുകള്‍, തൃക്കോല്‍വില്‍വട്ടം (6,7,9), മയ്യനാട് (15,16), ഇട്ടിവ (17), കല്ലുവാതില്‍ക്കല്‍ (8,10,11,13) എന്നീ വാര്‍ഡുകള്‍ എന്നിവയെ കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം ഇന്നു പുലര്‍ച്ചയോടെയാണ് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍ പ്രഖ്യാപിച്ചത്.
രണ്ടാഴ്ചയ്ക്കിടെ പെട്രോളിനും ഡീസലിനും വര്‍ധിച്ചത് എട്ട് രൂപയോളം; ജനം വലയുന്നു
ഇടുക്കി ജില്ലയില്‍ ഇന്നലെ രണ്ട് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതില്‍ ഒരാള്‍ മധുരയില്‍ നിന്നെത്തിയതാണ്. ഇയാള്‍ കട്ടപ്പനയിലെ പഴം-പച്ചക്കറി വാഹന ഡ്രെെവറാണ്. ഇതേ തുടര്‍ന്ന് കട്ടപ്പന മാര്‍ക്കറ്റ് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. കട്ടപ്പന മുന്സിപാലിറ്റിയിലെ എട്ടാം വാര്‍ഡും കെഎസ്ആര്‍ടിസി ജങ്ഷനില്‍ നിന്നുള്ള വെട്ടിക്കുഴി കവല റോഡും കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ചു. ഇവിടങ്ങളില്‍ ശക്തമായ നിയന്ത്രണം തുടരും.
അതേസമയം, കേരളത്തില്‍ ചെറിയ തോതിലെങ്കിലും സാമൂഹ്യവ്യാപനം നടന്നിട്ടുണ്ടെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. നിലവിലെ സ്ഥിതി പരിഗണിച്ചാല്‍ സംസ്ഥാനത്ത് ചെറിയ തോതിലെങ്കിലും കോവിഡ് സാമൂഹ്യവ്യാപനം നടന്നിരിക്കാമെന്നാണ് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതി പറയുന്നത്. രോഗഉറവിടം കണ്ടെത്താന്‍ സാധിക്കാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.
സംസ്ഥാനത്ത് നടക്കുന്ന ആന്റിബോഡി ദ്രുതപരിശോധനയില്‍ ഉറവിടമറിയാത്ത കോവിഡ് കേസുകള്‍ കണ്ടെത്തിയതായാണ് സൂചന. രോഗം വന്ന് ഒരു ചികിത്സയും തേടാതെ തന്നെ ഭേദമായവരേയും കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്തു ഐസിഎംആര്‍ നടത്തിയ സിറോ സര്‍വൈലന്‍സിലും ഇത്തരം ആളുകളെ കണ്ടെത്തിയിരുന്നു. ദിനംപ്രതി രോഗികളുടെ എണ്ണം വര്‍ധിക്കുന്നതും കേരളത്തില്‍ ആശങ്ക പരത്തുന്നു.
ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സാമൂഹവ്യാപനമുണ്ടായോ എന്ന് കണ്ടെത്താന്‍ നടത്തിയ രണ്ടു ദിവസത്തെ റാപ്പിഡ് ആന്റിബോഡി പരിശോധനയില്‍ ഇരുപത്തഞ്ചോളം പേര്‍ക്ക് കോവിഡ് ബാധിച്ചിട്ടുണ്ടെന്നാണ് നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ഏതാനും ദിവസമായി സമ്ബര്ക്കത്തിലൂടെയുള്ള രോഗബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. നിലവില്‍ നൂറിലേറെ പേര്‍ക്കാണ് സംസ്ഥാനത്ത് സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ജൂണില്‍ മാത്രം 23 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം ബാധിച്ചതോടെയാണ് വിദഗ്ധ സംഘം ആശുപത്രികള്‍ പരിശോധിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്കി.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ച ദിവസമായിരുന്നു ഇന്നലെ. 118 പേര്‍ക്കാണ് സംസ്ഥാനത്ത് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. ആദ്യമായാണ് സംസ്ഥാനത്ത് ഒരു ദിവസം 115ല്‍ കൂടുതല്‍ കോവിഡ് കേസുകള്‍ പുതുതായി സ്ഥിരീകരിക്കുന്നത്. നാലാം തവണയാണ് സംസ്ഥാനത്ത് പുതുതായി കോവിഡ് സ്ഥിരീകിരച്ചവരുടെ എണ്ണം 100 കടന്നത്. ഈ മാസം അഞ്ച്, ആറ്, ഏഴ് തീയതികളിലാണ് ഇതിനു മുന്‍പ് നൂറിലധികം പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ജൂണ്‍ അഞ്ച്- 111,ജൂണ്‍ ആറ്- 108, ജൂണ്‍ ഏഴ്- 107 എന്നിങ്ങനെയായിരുന്നു കണക്കുകള്‍.