തിരുവനന്തപുരം: ഡോ. എം.എസ്. വല്ല്യത്താൻ അന്തരിച്ചു. അന്ത്യം സംഭവിച്ചത് മണിപ്പാലില്‍ വച്ചായിരുന്നു.
അദ്ദേഹം തിരുവനന്തപുരം ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ സ്ഥാപകനായിരുന്നു.
അതോടൊപ്പം മണിപ്പാല്‍ യൂണിവേഴ്സിറ്റിയുടെ സ്ഥാപക വൈസ് ചാൻസലറുമായിരുന്നു. രാജ്യം പത്മ ശ്രീയും
പത്മവിഭൂഷണും നല്‍കി ആദരിച്ച വ്യക്തിയാണ് ഡോ. എം എസ് വല്ല്യത്താൻ.
ഹൃദയ ശസ്ത്രക്രിയ രംഗത്തെ വിദഗ്ധനായിരുന്ന അദ്ദേഹം, മാവേലിക്കര രാജകുടുംബാംഗം കൂടിയാണ്.