തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് ചാടിപ്പോയ ഹനുമാന്‍ കുരങ്ങിനെ കണ്ടെത്തി

തിരുവനന്തപുരം: മൃഗശാലയില്‍ നിന്ന ഇന്നലെ വൈകിട്ട ചാടിപ്പോയ ഹനുമാന്‍ കുരങ്ങിനെ കണ്ടെത്തി. മൃഗശാല വളപ്പിലെ വലിയ ആഞ്ഞിലി മരത്തിലാണ് കുരങ്ങിനെ കണ്ടെത്തിയാണ്.

കാട്ടുപോത്തുകളെ പാര്‍പ്പിച്ചിരിക്കുന്ന കോമ്ബൗണ്ടിലാണ് ഈ മരം. കുരങ്ങിനെ പിടികൂടി കൂട്ടിലടയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

കഴിഞ്ഞ ദിവസം തിരുപ്പൂരില്‍ നിന്ന് കൊണ്ടുവന്ന രണ്ട് കുരങ്ങുകളില്‍ ഒരെണ്ണമാണ് ചാടിപ്പോയത്. നാളെ മന്ത്രിയുടെ സാന്നിധ്യത്തില്‍ കുരങ്ങുകളെ ഔദ്യോഗികമായി പൊതുജനങ്ങള്‍ക്ക് കാണുന്നതിനായി കൂട്ടിലേക്ക് മാറ്റുന്നതിനു മുന്നോടിയായി ട്രയല്‍ നടത്തുമ്ബോഴാണ് ഒരു കുരങ്ങ് രക്ഷപ്പെട്ടത്.

രക്ഷപ്പെട്ട കുരങ്ങിന്റെ ഇണ കൂട്ടില്‍ തന്നെ ഉള്ളതിനാല്‍ ദൂരത്തേക്ക് പോകാന്‍ ഇടയില്ലെന്ന് ജീവനക്കാര്‍ക്ക പ്രതീക്ഷയുണ്ടായിരുന്നു. അതുകൊണ്ട്തന്നെ കുരങ്ങിന് ഇഷ്ടപ്പെട്ട ഭക്ഷണം വച്ച്‌ ആകര്‍ഷിക്കാനും ശ്രമം നടത്തിയിരുന്നു.

ഇന്നലെ മൃഗശാല വളപ്പില്‍ നിന്നും പുറത്തുപോയ കുരങ്ങ് തിരിച്ചുവരികയായിരുന്നു.

Related posts

Leave a Comment