തിരുവനന്തപുരം: മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ റാങ്കിംഗ് ഫ്രെയിംവര്‍ക്ക് (എന്‍ഐആര്‍എഫ്) റാങ്കിംഗില്‍ ആദ്യ നൂറ് കോളേജുകളുടെ പട്ടികയില്‍ ഇടംപിടിച്ച്‌ തലസ്ഥാനത്തെ അഞ്ച് കോളേജുകള്‍. യൂണിവേഴ്‌സിറ്റി, ഗവ. വനിതാ കോളേജ്, മാര്‍ ഇവാനിയോസ്, എംജി കോളേജ്, ഗവ. ആര്‍ട്‌സ് കോളേജ് എിവയാണവ. കലാലയ മുത്തശ്ശി എറിയപ്പെടുന്ന യൂണിവേഴ്‌സിറ്റി കോളേജിന് 23ാം റാങ്കാണ് ലഭിച്ചത്. രാജ്യത്തെ മൊത്തം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയില്‍ കേരള സര്‍വകലാശാല 42ാം റാങ്ക് നേടി. വിതുര ഐസര്‍ 80ാം റാങ്കിലാണ്. എന്‍ജിനീയറിംഗ് കോളജുകളുടെ പട്ടികയില്‍ വലിയമല ഐഐഎസ്ടി 33ാം സ്ഥാനത്തും കോളേജ് ഓഫ് എന്‍ജിനീയറിംഗ് (സിഇടി) 85ാം സ്ഥാനവും നേടി. ആര്‍ക്കിടെക്ചര്‍ വിഭാഗത്തില്‍ സിഇടി 11ാം സ്ഥാനത്താണ്. മികച്ച 100 കോളേജുകളില്‍ ഉള്‍പ്പെടാന്‍ വിവിധ മേഖലകളിലെ പ്രവര്‍ത്തനങ്ങളും സൗകര്യങ്ങളും എന്‍ഐആര്‍എഫ് മാതൃകയാക്കിയാണ് റാങ്കിംഗ്. വിദ്യാര്‍ത്ഥികളുടെ എണ്ണം (ഗവേഷണ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ), അദ്ധ്യാപക വിദ്യാര്‍ത്ഥി അനുപാതം, പിഎച്ച്‌ഡിയുള്ള അദ്ധ്യാപകരുടെ എണ്ണം, മൊത്തം ബജറ്റും വിനിയോഗവും, പ്രസിദ്ധീകരണങ്ങളും അവയുടെ നിലവാരവും, നേടിയ പേറ്റന്റുകള്‍, പഠിച്ചിറങ്ങുവരുടെ ജോലി സാധ്യതയും ഉപരിപഠന അവസരവും, ബിരുദം കഴിഞ്ഞിറങ്ങു വിദ്യാര്‍ത്ഥികള്‍ക്കു പ്രമുഖ സര്‍വകലാശാലകളില്‍ പ്രവേശനം കിട്ടാറുണ്ടോ?, മറ്റു സംസ്ഥാനങ്ങളില്‍ നിന്നും രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍, പെണ്‍കുട്ടികളുടെ ശതമാനം, ഭിന്നശേഷിക്കാര്‍ക്കുള്ള സൗകര്യങ്ങള്‍, സമൂഹത്തിലുള്ള മതിപ്പ്, മത്സരക്ഷമത എിവയെ അടിസ്ഥാനമാക്കിയാണ് റാങ്കിംഗ് നടത്തിയിട്ടുള്ളത്

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയും ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡണ്ട് മുഹമ്മദ് റിയാസും തമ്മിലുളള വിവാഹ വാര്‍ത്തയാണ് കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലെ ചൂടുളള ചര്‍ച്ചാ വിഷയം. വീണ മുഹമ്മദ് റിയാസിനെ വിവാഹം കഴിക്കുന്നതില്‍ പലരുടേയും ഉറക്കം നഷ്ടപ്പെട്ട മട്ടാണ്. ഇരുവരേയും മതവും രാഷ്ട്രീയ പശ്ചാത്തലവും വ്യക്തിജീവിതവും അടക്കമുളളവ വലിച്ചിഴച്ചാണ് പലരുടേയും പ്രതികരണം.

മുഹമ്മദ് റിയാസിനും വീണയ്ക്കും വിവാഹം കഴിക്കണമെങ്കില്‍ തങ്ങളുടെ അനുവാദം വേണം എന്ന മട്ടിലാണ് ചിലരുടെ പ്രതികരണങ്ങളെന്ന് പ്രശസ്ത എഴുത്തുകാരന്‍ ബെന്യാമിന്‍ തുറന്നടിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിലാണ് ബെന്യാമിന്റെ പ്രതികരണം.

ബെന്യാമിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം:

‘ ഏതൊരു മനുഷ്യന്റെയും ജീവിതം അവന്റെ സ്വകാര്യതയാണ്. സ്വന്തം ഇഷ്ടങ്ങള്‍ക്കനുസരിച്ചു ജീവിക്കാന്‍ അവനു സ്വാതന്ത്ര്യവും ഉണ്ട്. ഇതര മനുഷ്യര്‍ക്ക് അതുമൂലം കുഴപ്പമൊന്നും ഉണ്ടാവുന്നില്ലെങ്കില്‍ ആ സ്വാതന്ത്ര്യത്തിന്മേല്‍ കൈകടത്താന്‍ പൊതുസമൂഹത്തിനു ഒരു അവകാശവുമില്ല. പക്ഷേ അന്യന്റെ ജീവിതത്തിനുമേല്‍ മാന്യതയില്ലാതെ കൈകടത്താന്‍ തനിക്ക് അവകാശമുണ്ട് എന്ന മട്ടിലാണ് പലപ്പോഴും മലയാളിയുടെ പ്രതികരണം.

ഒരു പുരുഷനും സ്ത്രീയും സ്വന്തം ഇഷ്ടപ്രകാരം ഒരു ബീച്ചില്‍ പോയിരുന്നാല്‍ പോലും പിന്നാലെ പമ്മിച്ചെന്നു നോക്കുന്ന ഒരു വിഭാഗം മലയാളിയല്ലാതെ മറ്റാരും ഈ ലോകത്തില്‍ തന്നെ കാണില്ല. വിദ്യാഭ്യാസപരമായി നാം കുറെ വളര്‍ന്നിട്ടുണ്ടവാം. പക്ഷേ മാനസികമായി നാം ഏറെ ദൂരം മുന്നോട്ട് പോകേണ്ടിയിരിക്കുന്നു എന്ന് ഓരോ അനുഭവങ്ങളും നിരന്തരം തെളിയിച്ചുകൊണ്ടേയിരിക്കുന്നു.

വളരെ അടുത്തറിയാവുന്ന ചിലരുടെ പോലും ഫേസ്ബുക്ക് പോസ്റ്റുകള്‍ കണ്ടതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴിത് പറയേണ്ടി വരുന്നത്. വിഷയം: മുഹമ്മദ് റിയാസും വീണയും വിവാഹിതാകുന്നു. ആയിക്കോട്ടെ അതിന് എനിക്കും നിനക്കും എന്ത്? അഞ്ച് വര്‍ഷം മുന്‍പ് വിവാഹമോചനം നേടിയ ഒരു പുരുഷന്‍. നാലു വര്‍ഷം മുന്‍പ് വിവാഹ മോചനം നേടിയ ഒരു സ്ത്രീ. അവര്‍ക്കിഷ്ടമാണെങ്കില്‍ അവര്‍ ഒന്നിച്ചു ജീവിക്കുകയോ വിവാഹിതരാവുകയോ തല കുത്തി നില്‍ക്കുകയോ ചെയ്യട്ടെ. അതിനവര്‍ക്ക് സ്വാതന്ത്ര്യമുണ്ട്.

അതിനിവിടെ നിയമം അനുവദിക്കുന്നുമുണ്ട്. രണ്ടുപേരുടെയും മുന്‍ പങ്കാളികള്‍ക്ക് അതൊരു വിഷയവുമല്ല. പുനര്‍ വിവാഹം എന്നത് ഇപ്പോഴും എന്തോ മാരകപാതകമാണെന്നു കരുതുന്ന ഒരു സമൂഹത്തില്‍ അവരുടെ തീരുമാനം നിശ്ചയമായും മാതൃകാപരമാണ്. എന്നാലും അതിനു ‘ഞങ്ങളുടെ അനുവാദം’ വേണം എന്ന മട്ടിലാണ് ചില പ്രതികരണങ്ങള്‍. ആ വാര്‍ത്ത കേട്ട് ഹാലിളകിപ്പോയ ചിലരാവട്ടെ അധിഷേപവും പരിഹാസവും കൊണ്ട് പൊതു ഇടങ്ങളെ മലിനമാക്കിക്കൊണ്ടിരിക്കുന്നു.

ചിലര്‍ അതില്‍ ജാതിയും മതവും കലര്‍ത്തുന്നു. ചിലരാവട്ടെ അതില്‍ അന്താരാഷ്ട്ര കോര്‍പ്പറേറ്റ് ഗൂഡാലാചന സിദ്ധാന്തം ചമക്കുന്നു. എന്തൊരു കഷ്ടമാണ് മലയാളി നിന്റെ കാര്യം! ഈ ദുരന്തകാലത്തിലും നിങ്ങളെ അലട്ടുന്ന പ്രധാന പ്രശ്‌നം അന്യന്റെ ജീവിതമാണല്ലോ. അതില്‍ നിന്ന് കണ്ണെടുക്കാന്‍ നിന്റെ അശ്ലീല മനസിനു കഴിയുന്നില്ലല്ലോ.

അപരന്റെ സ്വാതന്ത്ര്യത്തിന്മേല്‍ കൈകടത്താതിരിക്കാനുള്ള മാന്യത ഇനിയെങ്കിലും മലയാളി കാണിക്കേണ്ടിയിരിക്കുന്നു. ഇല്ലെങ്കില്‍ ഈ വൈകൃതങ്ങള്‍ കണ്ട് ഇതര സമൂഹങ്ങള്‍ നമ്മെ പരിഹസിക്കും. നാം നേടി എന്നു പറയുന്ന സാമൂഹിക സാംസ്കാരിക വളര്‍ച്ചയെ അവര്‍ ചോദ്യം ചെയ്യും. റിയാസിനും വീണയ്ക്കും ആശംസകള്‍’.

Related posts

Leave a Comment