തിരുവനന്തപുരം: പ്രസവാനന്തരം അമ്മയും കുഞ്ഞും വീട്ടിലേക്ക് മടങ്ങിയ ഓട്ടോറിക്ഷയും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് മരിച്ചവരുടെ എണ്ണം നാലായി.
കല്ലമ്ബലം നാലുമുക്ക് കാരൂര്‍കോണത്ത് പണയില്‍ വീട്ടില്‍ മഹേഷിന്റെ ഭാര്യ അനു (23) ആണ് ചികിത്സയിലിരിക്കേ ഇന്ന് മരിച്ചത്.
അനുവിന്റെ കുഞ്ഞ്, മാതാവ് ശോഭ (41), ഓട്ടോ ഡ്രൈവര്‍ സുനില്‍ (40)എന്നിവര്‍ നേരത്തെ മരണമടഞ്ഞിരുന്നു.
പരിക്കേറ്റ മഹേഷ് ചികിത്സയിലാണ്.
നാലു ദിവസം പ്രായമായ കുഞ്ഞിനേയും കൊണ്ട് എസ്എടി ആശുപത്രിയില്‍ നിന്ന് വെള്ളിയാഴ്ച വീട്ടിലേക്ക് പോകുകയായിരുന്നു കുടുംബം.