തിരുവനന്തപുരം : നാലാഞ്ചിറയില്‍ 12 വയസുകാരനെ കാണാനില്ലെന്നു പരാതി.
കണ്വെന്ഷന് ലൈനില്‍ ജിജോയുടെ മകന് സച്ചുവിനെയാണ് കാണാതായത് .
ഇന്ന് രാവിലെ മുതലാണ് കുട്ടിയെ കാണാതായത് . രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നു.
മണ്ണന്തല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.