തിരുവനന്തപുരം നഗരത്തിന്റെ മേയറായ സഖാവ് ആര്യയ്ക്ക് അഭിനന്ദനങ്ങള്‍: കമല്‍ഹാസന്‍

തിരുവനന്തപുരം: ( 28.12.2020) തിരുവനന്തപുരം മേയറായി സ്ഥാനമേറ്റ ആര്യ രാജേന്ദ്രന് അഭിനന്ദനവുമായി തമിഴ് നടന്‍ കമല്‍ഹാസന്‍. ഇത്രയും ചെറിയ പ്രായത്തില്‍ തിരുവനന്തപുരം നഗരത്തിന്റെ മേയറായ സഖാവ് ആര്യയ്ക്ക് അഭിനന്ദനങ്ങള്‍ എന്ന് ട്വിറ്ററിലാണ് കമല്‍ ആര്യയെ അഭിനന്ദിച്ച്‌ പോസ്റ്റിട്ടത്. തമിഴ്‌നാടും ഇത്തരത്തില്‍ ഒരു മാറ്റത്തിന് തയ്യാറെടുക്കുന്നു എന്നും കമല്‍ കുറിക്കുന്നു. നേരത്തെ മോഹന്‍ലാല്‍ ആര്യയെ ഫോണില്‍ വിളിച്ച്‌ അഭിനന്ദനം അറിയിച്ചിരുന്നു.

Related posts

Leave a Comment