തിരുവനന്തപുരം; തലസ്ഥാനത്ത് തീരദേശ മേഖലയില്‍ സമ്ബര്‍ക്ക് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നത് കടുത്ത ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. പൂന്തുറ, മാണിക്യവിളാകം, പുത്തന്‍പള്ളി, വലിയതുറ, ബീമാപ്പള്ളി തുടങ്ങിയ മേഖലകളിലായി 350 ഓളം പേര്‍ക്കാണ് സമ്ബര്‍ക്ക്ത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചത്. വിഴിഞ്ഞം തീരദേശത്ത് ഒരാഴ്ചയ്ക്കകം അന്‍പതിലേറെ കേസുകളാണ് സ്ഥിരീകരിച്ചത്. പൂന്തുറയിലെ തൊഴിലാളികളടക്കം മത്സ്യബന്ധനത്തിന് പോകുന്നത് വിഴിഞ്ഞത്തു നിന്നുമാണ്.
വിഴിഞ്ഞം കോട്ടപ്പുറം , പെരുമാതുറ, അഞ്ചുതെങ്ങ്, പുല്ലുവിള, തുടങ്ങിയ പ്രദേശങ്ങളിലാണ്, ഇപ്പോള്‍ സമ്ബര്‍ക്ക രോഗികളുടെ എണ്ണം വര്‍ധിച്ചുവരുന്നത്. ഈ സാഹചര്യത്തില്‍ വിഴിഞ്ഞത്തുള്ള മത്സ്യത്തൊഴിലാളികളെയും കോവിഡ് പിശോധനയ്ക്ക് വിധേയമാക്കണമെന്ന ആവശ്യം ഉയര്‍ന്നെങ്കിലും ആരോഗ്യപ്രവര്‍ത്തകര്‍ അത് ചെവിക്കാണ്ടില്ല എന്ന ആക്ഷേപവും നിലനില്‍ക്കുന്നു. ഏറെ ജനസാന്ദ്രത കൂടിയ ദേശമായതിനാലാണ് തീരപ്രദേശങ്ങളില്‍ കോവിഡ് വ്യാപനം വര്‍ധിക്കുന്നതെന്നാണ് നിഗമനം.
ഇത്തരത്തില്‍ പൂന്തുറയ്ക്ക് സമാനമായ സാഹചര്യം ബീമാപ്പള്ളി, വിഴിഞ്ഞം മേഖലകളിലും നിലനില്‍ക്കുന്നതിനാല്‍ അവിടെയും കോവിഡ് ചികിത്സാ കേന്ദ്രങ്ങള്‍ സ്ഥാപിക്കാനാണ് തീരുമാനം. എന്നാല്‍ ഇതുവരെയും ഇതിനുള്ള സ്ഥലം കണ്ടെത്തിയിട്ടില്ല. ഇനിയും ഇത്തരത്തില്‍ ശ്രദ്ധ പതിപ്പിക്കാതിരുന്നാല്‍ പൂന്തുറയ്ക്ക്ക സമാനമായ. പ്രത്യാഘാതം മറ്റു തീരദാശങ്ങളിലും ഉണ്ടാകുമെന്നതില്‍ സംശയമില്ലന്നെ് ദേശവാസികള്‍ പറയുന്നു