തിരുവനന്തപുരം: തിരുവനന്തപുരം കുണ്ടമൺകടവിൽ ബസിനുള്ളിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആര്യനാട് സ്വദേശി പ്രശാന്തിനെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.
കിഴക്കേകോട്ടയിൽ നിന്ന് പേയാട് റൂട്ടിലോടുന്ന സ്വകാര്യ ബസ്സിലെ ഡ്രൈവറായ പ്രശാന്ത് ആണ് ആത്മഹത്യ ചെയ്തത്. ബസ്സിന്റെ ഫുട്ബോഡിലാണ് പ്രശാന്തിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
കുണ്ടമൺ കടവ് പാലത്തിന് സമീപം റോഡ് സൈഡിലായി നിർത്തിയിട്ടിരുന്ന വാഹനത്തിലാണ് ആത്മഹത്യ. പ്രശാന്ത് സ്വകാര്യ ബസ് ഡ്രൈവറായി ജോലിയിൽ പ്രവേശിച്ചിട്ട് ഏകദേശം ഒരാഴ്ച മാത്രമാണ് ആയത്.
രാവിലെ 9 മണിവരെ പ്രശാന്ത് ഈ ബസ്സിന്റെ പരിസരപ്രദേശങ്ങളിൽ ഉണ്ടായിരുന്നതായി പരിസരവാസികൾ പറയുന്നു. സംഭവത്തെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.