തിരുവനന്തപുരം എസ്​.പി ഫോര്‍ട്ട്​ ആശുപത്രിയില്‍ തീപിടിത്തം

തിരുവനന്തപുരം: തലസ്ഥാനത്തെ എസ്​.പി ഫോര്‍ട്ട്​ ആശുപത്രിയില്‍ തീപിടിത്തം. ഏകദേശം ഒമ്ബത്​ മണിയോടെയാണ്​ തീപിടിത്തമുണ്ടായത്​. ആശുപത്രിക്ക്​ പിന്നിലുള്ള കാന്‍റീനിലായിരുന്നു സംഭവം. അഗ്​നിശമനസേനയെത്തി തീ നിയന്ത്രണവിധേയമാക്കി. തീപിടിത്തത്തിന്‍റെ കാരണം വ്യക്​തമായിട്ടില്ല.

തീപിടിത്തത്തെ തുടര്‍ന്ന്​ ആശുപത്രിയിലെ ഒന്നും രണ്ടും നിലകളില്‍ പുകനിറഞ്ഞു. രോഗികള്‍ ചികിത്സയിലുണ്ടായിരുന്ന മുറികളിലും പുക കയറി. രോഗികളെ മറ്റ്​ ആശുപത്രികളിലേക്ക്​ മാറ്റാനുള്ള നീക്കങ്ങള്‍ ആരംഭിച്ചു. 22ഓളം രോഗികളാണ്​ മുറികളില്‍ ചികിത്സയിലുണ്ടായിരുന്നത്

Related posts

Leave a Comment