തിരുപ്പതിയില്‍ തീര്‍ഥാടനത്തിനെത്തിയ ആറു വയസ്സുകാരിയെ കടിച്ച്‌ കൊന്ന പുലി കെണിയിലായി

ബംഗ്ലൂരു : തിരുപ്പതിയില്‍ തീര്‍ത്ഥാടനത്തിന് എത്തിയ ആറ് വയസ്സുകാരിയെ കടിച്ച്‌ കൊന്ന പുലി കെണിയിലായി.

കുട്ടി ആക്രമിക്കപ്പെട്ട അലിപിരി വാക്ക് വെയില്‍ ഏഴാം മൈലിന് അടുത്ത് ആന്ധ്രാപ്രദേശ് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്.

ആദ്യം പുലി കടിച്ചുകൊന്നുവെന്നായിരുന്നു പുറത്ത് വന്ന വിവരമെങ്കിലും പിന്നീട് കുട്ടിയെ ആക്രമിച്ചത് കരടിയാണോ എന്ന സംശയമുണ്ടായിരുന്നു. എന്നാല്‍ പുലി തന്നെയാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു.

ആന്ധ്ര സ്വദേശി ലക്ഷിത എന്ന ആറ് വയസുകാരിയെയാണ് കഴിഞ്ഞ ദിവസം വൈകിട്ട് അലിപിരി വാക്ക് വേയില്‍ വെച്ച്‌ അച്ഛനമ്മമാര്‍ക്കൊപ്പം നടക്കവേ പുലി കുട്ടിയെ ആക്രമിച്ചത്.

ലക്ഷിതയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പുലി കുട്ടിയെ കുട്ടിയെ കടിച്ചുകൊണ്ട് പോകുകയായിരുന്നു. പോലീസെത്തിയാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുത്തത്.

തിരിച്ചറിയാനാകാത്ത നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ മാസവും തിരുപ്പതിയില്‍ മൂന്നു വയസ്സുളള ഒരു കുട്ടിയെ പുലി ആക്രമിച്ചിരുന്നു.

Related posts

Leave a Comment