വയനാട്: വയനാട് തിരുനെല്ലി അപ്പപ്പാറ വനത്തിനുള്ളിലെ ആക്കൊല്ലിക്കുന്നില് അജ്ഞാത മൃതദ്ദേഹം കണ്ടെത്തി. അപ്പപ്പാറ ഫോറസ്റ്റ് സെക്ഷനില്‍പ്പെട്ട ആകൊല്ലി വനത്തില്‍ ഒരു കിലോമീറ്റര്‍ ഉള്ളിലായാണ് മൃതദേഹം കണ്ടെത്തിയത്. തിരുനെല്ലി പോലീസ് സ്റ്റേഷന് ഓഫീസര്‍ ടി. എല്‍ ഷൈജു, വനം വകുപ്പ് ഡപ്യൂട്ടി റെയ്ഞ്ചര്‍ ജയപ്രസാദ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസും വനപാലകരും സ്ഥലത്തെത്തി. തുടര്‍ന്ന് മേല്‍നടപടികള്‍ സ്വീകരിച്ചു വരികയാണ്.
തിരുനെല്ലി അപ്പപ്പാറ വനത്തിനുള്ളില്‍ അജ്ഞാത മൃതദ്ദേഹം കണ്ടെത്തി
