ചെന്നൈ: രാഷ്ട്രീയ-സിനിമ ലോകാം പ്രതീക്ഷിച്ച പ്രഖ്യാപനം എത്തി. തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നു. തന്റെ പുതിയ രാഷ്ട്രീയ പാര്‍ട്ടി ജനുവരിയില്‍ നിലവില്‍ വരുമെന്ന് അദ്ദേഹം വ്യക്തമാക്കി.
പാര്‍ട്ടിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഡിസംബര്‍ 31ന് പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. ‘ അത്ഭുതം സംഭവിക്കും. സത്യസന്ധതയും ആധ്യാത്മികതയും ചേര്‍ന്ന സര്‍ക്കാര്‍ രൂപീകരിക്കുമെന്നും രജനീകാന്ത് പറഞ്ഞു. 2021 ലെ തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന സൂചനയാണ് അദ്ദേഹം നല്‍കുന്നത്.
ജനുവരിയില്‍ പാര്‍ട്ടി നിലവില്‍ വന്നാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങണമെന്ന അണിയറപ്രവര്‍ത്തകര്‍ക്ക് രജനീകാന്ത് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. തിങ്കളാഴ്ച ചെന്നൈയില്‍ ചേര്‍ന്ന ‘രജനീ മക്കള്‍ മണ്ട്രം’ യോഗത്തില്‍ ഇക്കാര്യങ്ങള്‍ ധാരണയിലെത്തിയിരുന്നുവെന്നാണ് സൂചന.
കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ രാഷ്ട്രീയ പ്രവേശനത്തില്‍ നിന്ന് വിട്ട് നില്‍ക്കണമെന്ന് ഡോക്ടര്‍മാര്‍ രജനീകാന്തിനോട് ആവശ്യപ്പെട്ടിരുന്നു. 2016ല്‍ വൃക്കമാറ്റിവയ്ക്കലിന് വിധേയനായ രജനീകാന്തിന്റെ ആരോഗ്യനില പരിഗണിച്ചായിരുന്നു ഈ നിര്‍ദേശം.
ஜனவரியில் கட்சித் துவக்கம்,
டிசம்பர் 31ல் தேதி அறிவிப்பு. #மாத்துவோம்_எல்லாத்தையும்_மாத்துவோம்#இப்போ_இல்லேன்னா_எப்பவும்_இல்ல 🤘🏻 pic.twitter.com/9tqdnIJEml— Rajinikanth (@rajinikanth) December 3, 2020