‘തിരഞ്ഞെടുക്കപ്പെട്ട അധികാരികളല്ലെന്ന് ഗവർണർമാർ മറക്കരുത്’; ബില്ലുകൾ പരിഗണിക്കാത്തതിൽ വിമർശിച്ച് സുപ്രീം കോടതി

ബില്ലുകളില്‍ തീരുമാനം എടുക്കാന്‍ കോടതിയില്‍ ഹര്‍ജി വരുന്നത് വരെ കാത്തിരിക്കണോ എന്ന് കോടതി ചോദിച്ചു.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാനെതിരായ ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കാമെന്നും കോടതി അറിയിച്ചു.

ബില്ലുകളില്‍ ഒപ്പുവയ്ക്കാത്ത ഗവര്‍ണരുടെ നടപടിക്കെതിരെ പഞ്ചാബ് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് ഗവര്‍ണര്‍മാര്‍ക്കെതിരായ കോടതിയുടെ വിമര്‍ശനം.

ബില്ലുകളില്‍ തീരുമാനം എടുക്കാന്‍ കോടതിയില്‍ ഹര്‍ജി വരുന്നത് വരെ കാത്തിരിക്കണോ എന്നാണ് കോടതി ചോദിച്ചത്. എല്ലാവര്‍ക്കും ഭരണഘടനാപരമായ ഉത്തരവാദിത്തം ഉണ്ട്.

ഗവര്‍ണര്‍ നേരിട്ട് തെരഞ്ഞെടുക്കപ്പെടുന്നതാണ്. ഗവര്‍ണരും മുഖ്യമന്ത്രിയും ചര്‍ച്ച ചെയ്ത് തീരുമാനം എടുക്കണമെന്നും കോടതി നിരീക്ഷിച്ചു.

അതെ സമയം കേരളത്തിന്റെ ഹര്‍ജിയും പഞ്ചാബ് സര്‍ക്കാരിന്റെ ഹര്‍ജിക്കൊപ്പം പരിഗണിക്കണമെന്ന് അഭിഭാഷകന്‍ ആവശ്യപ്പെട്ടു.

3ബില്ലുകളില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ 2വര്‍ഷമായിട്ടും തീരുമാനം എടുത്തിട്ടില്ലെന്നും കേരളം കോടതിയെ അറിയിച്ചു.

കേരളത്തിന്റെ ഹര്‍ജി വെള്ളിയാഴ്ച കോടതി പരിഗണിക്കും. നേരത്തെ തെലങ്കാന, തമിഴ്‌നാട് സര്‍ക്കാരുകളും സമാന പരാതിയുമായി കോടതിയെ സമീപിച്ചിട്ടുണ്ട്.

Related posts

Leave a Comment