അഭിനയിച്ച ആദ്യ സിനിമക്ക് തന്നെ സംസ്ഥാന അവാർഡ് നേടിയ യുവ അഭിനേത്രിയാണ് രജിഷ വിജയൻ. അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറി. സിനിമയിൽ സജീവമാകുന്നതിന് മുൻപ് ടെലിവിഷൻ പരിപാടികളുടെ അവതാരിക ആയി താരം തിളങ്ങിയിരുന്നു
അഭിനയ മേഖലയിലും അവതരണ രംഗത്തും മാത്രമല്ല പഠന മേഖലയിലും താരം തിളങ്ങി നിൽക്കുന്നു. ന്യൂഡൽഹിയിലെ നോയിഡ സർവകലാശാലയിൽ നിന്നും ജേർണലിസത്തിൽ താരം ബിരുദം നേടിയിട്ടുണ്ട്. ഏത് മേഖലയിൽ ആണെങ്കിലും താരം മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്.
മനസ്സിനക്കരെ, സൂര്യ ചലഞ്ച്, ഉഗ്രം ഉജ്ജ്വലം തുടങ്ങിയ ടെലിവിഷൻ പരിപാടികളുടെ അവതാരകയായി താരം ഉണ്ടായിരുന്നു. മികച്ച പ്രേക്ഷക പിന്തുണയും പ്രീതിയും ഇതിലൂടെ താരത്തിന് നേടാൻ കഴിഞ്ഞിട്ടുണ്ട്. അവതരണ മേഖലയും താരത്തിന്റെ കയ്യിൽ ഭദ്രമാണ് എന്ന് ചുരുക്കം
ജോര്‍ജ്ജേട്ടന്‍സ് പൂരം, ഒരു സിനിമാക്കാരന്‍, ജൂണ്‍, ഫൈനല്‍സ്, സ്റ്റാന്‍ഡ് അപ്പ് തുടങ്ങി ഒരുപാട് മികച്ച ചിത്രങ്ങൾ താരം അഭിനയിച്ചു കഴിഞ്ഞു. താരം പ്ലസ് ടുവിൽ പഠിക്കുന്ന സമയത്ത് ബസിൽ വെച്ചുണ്ടായ ഒരനുഭവമാണ് ഇപ്പോൾ താരം പങ്കുവെക്കുന്നത്.
തിരക്കുള്ള ബസിൽ കമ്പിയിൽ പിടിച്ചു ആ കൊച്ചു പെൺകുട്ടി പേടിച്ചു നിൽക്കുന്നത് താരം കാണുകയാണ്. ശ്രദ്ധിച്ചപ്പോൾ സ്റ്റെപ്പിൽ നിൽക്കുന്ന കിളി കമ്പിക്ക് ഇടയിൽ കൂടി കൊച്ചു കുട്ടിയുടെ പാവാടയുടെ ഇടയിലൂടെ കാലിൽ തൊട്ടുകൊണ്ട് ഇരിക്കുന്നത് കാണാനായി എന്നാണ് താരം പറഞ്ഞു തുടങ്ങുന്നത്
ബസ്സിൽ അടുത്ത ഉള്ള സ്ത്രീകൾ എല്ലാം ഇക്കാര്യം കാണുന്നുണ്ടായിരുന്നു പക്ഷേ അവർ പ്രതികരിച്ചില്ല. അയാളോട് ശബ്ദം ഉണ്ടാക്കിയപ്പോൾ അയാൾ അയാളിൽ ഒരു തെറ്റും ഇല്ലാത്ത പോലെ ഭാവിച്ചു. ദേഷ്യം സഹിക്കാൻ കഴിയാതെ അയാളുടെ കാരണം നോക്കി ഞാൻ അടിച്ചിട്ടുണ്ട് എന്നാണ് താരം പറഞ്ഞത്.