തിരുവനന്തപുരം: ഫലം വരുന്നതിന് മുേമ്ബ എല്‍.ഡി.എഫ് സര്‍ക്കാറിന് തുടര്‍ഭരണം ലഭിക്കുമെന്ന ആത്മവിശ്വാസത്തില്‍ തിങ്കളാഴ്ച തന്നെ സത്യപ്രതിജ്ഞ ചടങ്ങ് ഒരുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ട്.
കോവിഡ് ബാധ രൂക്ഷമായ സാഹചര്യത്തെ തുടര്‍ന്നാണ് ഫല പ്രഖ്യാപനം വരുന്നതിന്‍റെ പിറ്റേ ദിവസം തന്നെ അധികാരത്തിലേറാന്‍ പിണറായി തയാറെടുക്കുന്നതെന്ന് ‘ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്’ റിപ്പോര്‍ട്ട് ചെയ്തു. രാജ്ഭവനില്‍ വളരെ ചെറിയ രീതിയിലാണ് ചടങ്ങുകള്‍ നടത്താന്‍ ഉദ്ദേശിക്കുന്നത്.
ഭരണം ലഭിച്ചാല്‍ ഒറ്റക്കോ അല്ലെങ്കില്‍ പാര്‍ട്ടിയില്‍ നിന്നും ഘടകകക്ഷികളില്‍ നിന്നുമുള്ള മുതിര്‍ന്ന മൂന്നോ നാലോ മന്ത്രിമാടെ ഒപ്പമോ ആയിരിക്കും പിണറായി സത്യപ്രതിജ്ഞ ചെയ്യുക.
പൊതു ഭരണ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഈ ആഴ്ചയാണ് ഇത് സംബന്ധിച്ച നിര്‍ദേശം ലഭിച്ചതെന്ന് സര്‍ക്കാര്‍ കേന്ദ്രങ്ങളെ ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്തു. 2016ല്‍ മേയ് 19നായിരുന്നു കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന്‍റെ ഫലം വന്നത്. ആറ് ദിവസത്തിന് ശേഷമാണ് പിണറായി മുഖ്യമന്ത്രിയായി അധികാരമേറ്റത്.
‘സാധാരണയായി ഫല പ്രഖ്യാപനവും സത്യപ്രതിജ്ഞാ ചടങ്ങും തമ്മില്‍ ഒരു ഹ്രസ്വ ഇടവേളയുണ്ടാവാറുണ്ട്. എന്നിരുന്നാലും ആ ഇടവേള ഇല്ലാതാക്കുന്നത് ഉദ്യോഗസ്ഥരെ സംബന്ധിച്ചിടത്തോളം അപഹാസ്യമായ നീക്കമാവും. കോവിഡ് സാഹചര്യം അതിഭീകരമായതിനാലാകാം അത്തരമൊരു നിര്‍ദേശം നല്‍കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്’ -സര്‍ക്കാര്‍ ഉദ്യോഗസ്ഥന് പറഞ്ഞു.
വോട്ടെടുപ്പിന് പിന്നാലെ തുടര്‍ ഭരണം ഉറപ്പാണെന്ന തരത്തിലാണ് പിണറായിയും എല്‍.ഡി.എഫും പ്രതികരിച്ച് പോരുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി ദേശീയ മാധമങ്ങളുടെയടക്കം എക്സിറ്റ് പോള്‍ ഫലങ്ങള്‍ കൂടി ജയം പ്രവചിച്ചതോടെ ഇടതുപക്ഷത്തിന്‍റെ ആത്മവിശ്വാസം ഇരട്ടിയായിരുന്നു. ഇതും മുഖ്യമന്ത്രിയുടെ നീക്കത്തിന് ശക്തി പകര്‍ന്നിരിക്കാം.
നിലവിലുള്ള മുഖ്യമന്ത്രി രാജിവെച്ച ശേഷം ഭരണത്തിലേറുന്ന കക്ഷി പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം ചേര്‍ന്ന് അടുത്ത മുഖ്യമന്ത്രിയെ തീരുമാനിക്കണമെന്നാണ് ചട്ടം. പിന്നീട് ഇദ്ദേഹം ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കുകയാണ് വേണ്ടത്.
തുടര്‍ഭരണം ലഭിക്കുകയാണെങ്കില്‍ പിണറായി ഈ നടപടിക്രമങ്ങള്‍ ഒരുദിവസം കൊണ്ട് പൂര്‍ത്തീകരിക്കേണ്ടി വരും. സാഹചര്യം അനുകൂലമായാല്‍ ഞായറാഴ്ച തന്നെ ഇടതുമുന്നണി പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം ഓണ്‍ലൈനായി ചേര്‍ന്നേക്കുമെന്നാണ് സൂചന.