താൻ മരിച്ചുപോയാല്‍ മകള്‍ക്ക് ആരുമില്ലെന്ന ഭയം ലീലയെ വേദനിപ്പിച്ചു; ഒടുവില്‍ മകളുടെ കഴുത്തറുത്ത് ജീവനൊടുക്കി

തിരുവനന്തപുരം: മകളെ കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം അമ്മ ജീവനൊടുക്കിയ സംഭവത്തില്‍ നിർണായക വിവരങ്ങള്‍ പുറത്ത്.

അറക്കുന്ന് സ്വദേശി ലീലയാണ് (77) മരിച്ചത്. മകള്‍ ബിന്ദുവിനെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചതിനുശേഷം ലീല ജീവനൊടുക്കുകയായിരുന്നു.

അമ്മയാണ് തന്റെ കഴുത്തുമുറിച്ചതെന്ന് ബിന്ദു പൊലീസിനോട് പറഞ്ഞു. ബിന്ദു കിടപ്പുരോഗിയാണ്.

പ്രമേഹവുമുണ്ട്. ലീലയുടെ ഭർത്താവും ബിന്ദുവിന്റെ ഭർത്താവും നേരത്തെ മരണപ്പെട്ടിരുന്നു.

ലീലയുടെ ഒരു മകൻ മാസങ്ങള്‍ക്കുമുൻപ് അപകടത്തില്‍ മരണപ്പെട്ടിരുന്നു. മറ്റൊരു മകൻ ബന്ധുക്കളുടെ ഒപ്പമാണ് താമസിക്കുന്നത്.

തനിക്ക് പ്രായമായി, മരിച്ചുപോയാല്‍ മകള്‍ക്ക് ആരുമെല്ലെന്ന് ലീല പറയാറുണ്ടായിരുന്നു. അതിനാലാകാം മകളുടെ കഴുത്തറുത്ത ശേഷം ജീവനൊടുക്കിയത്.

ലീലയ്ക്കും ബിന്ദുവിനുമുള്ള ഭക്ഷണവുമായി രാവിലെ ബന്ധുവീട്ടിലെത്തിയപ്പോഴാണ് കത്തിക്കരിഞ്ഞ നിലയില്‍ ലീലയുടെ മൃതദേഹം കണ്ടത്.

കഴുത്തില്‍ മുറിവേറ്റ നിലയിലായിരുന്നു ബിന്ദു. ഇതുകണ്ടയുടൻ ബന്ധു വാർഡ് മെമ്ബറെ വിവരമറിയിക്കുകയായിരുന്നു.

ഉടൻ പൊലീസ് അടക്കം സ്ഥലത്തെത്തി. ബിന്ദുവിനെ ആശുപത്രിയിലേക്ക് മാറ്റി.

മണ്ണെണ്ണയൊഴിച്ച്‌ തീ കൊളുത്തിയാണ് ലീല ആത്മഹത്യ ചെയ്തത്. കുടുംബം സാമ്ബത്തിക പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നതായി പൊലീസ് പറയുന്നു.

ഗുരുതരമായി പരിക്കേറ്റ ബിന്ദു നെയ്യാറ്റിൻകര ആശുപത്രിയില്‍ ചികിത്സയിലാണ്. ഫോറൻസിക് വിദഗ്ദ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്.

ഇൻക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോകും.

Related posts

Leave a Comment