താരനിബിഢമായി ആന്റണി പെരുമ്ബാവൂരിന്റെ മകളുടെ വിവാഹം; വിവാഹ ചടങ്ങില്‍ ബ്ലാക്ക് ആന്‍ഡ് റെഡ് തീമില്‍ മോഹന്‍ലാലും ഭാര്യയും മക്കളും

നിര്‍മാതാവ് ആന്റണി പെരുമ്ബാവൂരിന്റെ മകളും ഡോക്‌ടറുമായ അനിഷ വിവാഹിതയായി. പെരുമ്ബാവൂര്‍ ചക്കിയത്ത് ഡോ വിന്‍സന്റിന്റെയും സിന്ധുവിന്റെയും മകനായ ഡോക്‌ടര്‍ എമില്‍ ആണ് വരന്‍. മോഹന്‍ലാല്‍ കുടുംബസമേതമാണ് വിവാഹത്തിനെത്തിയത്. ആന്റണി പെരുമ്ബാവൂരിന്റേയും ശാന്തിയുടേയും മകള്‍ ഡോ. അനിഷയുടെയും പെരുമ്ബാവൂര്‍ ചക്കിയത്ത് ഡോ. വിന്‍സന്റിന്റേയും സിന്ധുവിന്റേയും മകന്‍ ഡോ: എമില്‍ വിന്‍സന്റിന്റെയും വിവാഹ ചടങ്ങിനാണ് മോഹന്‍ലാലും കുടുംബവും എത്തിയത്.

വരവേല്‍പ്പ് സംഘത്തിന്റെ അകമ്ബടിയോടു കൂടിയാണ് മോഹന്‍ലാലും സുചിത്രയും പ്രണവും വിസ്മയയും എത്തിയത്. ബ്ലാക്ക് ആന്‍ഡ് റെഡ് തീമിലെ വസ്ത്രങ്ങളാണ് താരകുടുംബം അണിഞ്ഞിരിക്കുന്നത്. മോഹന്‍ലാലും പ്രണവും ബ്ലാക്ക് തീമിലെ സ്യൂട്ട് അണിഞ്ഞപ്പോള്‍ സുചിത്രയും മകള്‍ വിസ്മയയും ചുവപ്പു നിറത്തിലെ ഗൗണ്‍ ആണ് ധരിച്ചത്. നീണ്ട നാളത്തെ വിദേശ വാസത്തിനു ശേഷം അടുത്തിടെയാണ് വിസ്മയ നാട്ടിലേക്ക് മടങ്ങിയത്. താരപുത്രി ശരീരഭാരം കുറച്ചതും വലിയ വാര്‍ത്തയായിരുന്നു.

പള്ളിയില്‍ നടന്ന ചടങ്ങിലും പിന്നീട് നടന്ന റിസപ്‍ഷനിലും ആദ്യാവസാനം വരെ മോഹന്‍ലാല്‍ പങ്കെടുത്തു. ഏറെ നാളുകള്‍ക്കു ശേഷമാണ് മോഹന്‍ലാല്‍ കുടുംബസമേതം ഒരു പരിപാടിയില്‍ പങ്കെടുക്കുന്നത്. നവംബര്‍ 29ന് കൊച്ചിയിലെ പള്ളിയില്‍ വച്ചായിരുന്നു എമിലിന്റെയും അനിഷയുടെയും വിവാഹനിശ്ചയം. എമിലിന്റെ അമ്മ സിന്ധു പാലാ മുന്‍സിപ്പല്‍ ചെയര്‍മാന്‍ ആയിരുന്ന പരേതനായ ജോസ് പടിഞ്ഞാറേക്കരയുടെ മകളാണ്. പൂമുഖപ്പടിയില്‍ നിന്നെയും കാത്ത് എന്ന ചിത്രത്തിന്റെ നിര്‍മാതാവു കൂടിയാണ് അദ്ദേഹം

Related posts

Leave a Comment