അഖിൽ കവലയൂര് ചെയ്ത ജന്മദിന സന്ദേശം പലരും ഷെയർ ചെയ്‍തത് കോമഡി ആയിട്ടാണെങ്കിലും അതിൽ വലിയ ഒരു സന്ദേശം ഉണ്ട് . ഒരു സെലിബ്രെറ്റിയയുടെ അടുത്ത് ഇതുപോലുള്ള ഉള്ള ആശംസകൾ ചെയ്തു തരണമെന്ന് പറയുമ്പോൾ അവര് ആയിരിക്കുന്ന സാഹചര്യം ചിലപ്പോൾ ഇതൊന്നും ചെയ്തു തരാൻ സാധിക്കാത്ത അവസ്ഥായിലായിരിക്കും. ചിലപ്പോൾ അടുത്ത ബന്ധുക്കൾ മരിക്കുകയോ ആശുപത്രിയിലോ ആയിരിക്കും. സിനിമ താരങ്ങളും സീരിയൽ താരങ്ങളും മനുഷ്യർ തന്നെ അല്ലെവിഷമങ്ങളും പ്രയാസങ്ങളും അവർക്കുമില്ലേ . ഒരു ചെറിയ വിഡിയോ മെസ്സേജിന് വേണ്ടി പലതവണ ബുധിമുട്ടിക്കുകയും ചെയ്യും. സ്വന്തം കാര്യങ്ങൾക്കു പുറമെ ചില വിഡിയോകൾ തന്റെ പ്രണയിനിക്ക് സർപ്രൈസ് വീഡിയോ കൊടുക്കാനും പ്രണയ പരിഭവങ്ങൾ മാറ്റാനും എന്ന് ഓർക്കുമ്പോൾ ആണ് വിഷമം അതുപോലെ തന്നെ തന്റെ അകന്ന ബന്ധുവിന്റെ കുഞ്ഞിന്റെ നൂലുകെട്ടാണ് ഒന്നാം പിറന്നാൾ ആണ് . ഒരു ചെറിയ വിഡിയോ ചോദിച്ചിട്ടു ചയ്തു തരാൻ പറ്റിയില്ലെങ്കിൽ അതിനെ ജാഡ ആയി കാണും അതുവരെ പൊക്കിക്കൊണ്ട് നടന്ന ആരാധകൻ . എത്ര ചെറിയ വിഡിയോ ആണെങ്കിലും അത് ചെയ്യാൻ അതിന്റെതായ ബുധിമുട്ടുകളും ഉണ്ടാകും ചില സാഹചര്യങ്ങളിൽ . തങ്ങളെ സ്‌നേഹിക്കുന്നവരെ പിണക്കേണ്ട എന്ന് കരുതിയാണ് പലരും അവരുടെ സാഹചര്യത്തെ പോലും നോക്കാതെ ഈ വിഡിയോകൾ ചെയ്യുന്നത് . ഇതൊന്നും മനസ്സിലാക്കാതെ ചയ്തു കൊടുത്തില്ലെങ്കിൽ അപ്പോൾ തന്നെ ആരാധകന്റെ സ്വഭാവം മാറിയിട്ട് നിങ്ങളെ താരങ്ങൾ ആക്കിയത് ഞങ്ങളെ പോലുള്ളവരാണ് നിങ്ങൾ പഴയ കാര്യങ്ങൾ മറന്നു അല്ലെ എന്ന് പറഞ്ഞു FB യിലും insta യിലും പോസ്റ്റുകളും നെഗറ്റീവ് റിവ്യുകളും.
കൗതുകത്തിനപ്പുറം ചിരിയും ചിന്തയും നിറയ്ക്കാറുണ്ട് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെടുന്ന ചില വിഡിയോകളും ചിത്രങ്ങളുമൊക്കെ. അത്തരത്തിൽ മലയാളി സ്റ്റാറ്റസുകളിൽ നിറഞ്ഞ് നിൽക്കുകയാണ് അഖിൽ കവലയൂർ ഒരുക്കിയ ഈ വിഡിയോ. ഔചിത്യബോധമില്ലാതെ ചില ആരാധകർ കാട്ടികൂട്ടുന്ന അനാവശ്യ ആവശ്യങ്ങൾക്ക് നല്ലൊരു മറുപടികൂടെ ആണ് ഈ വിഡിയോ.