തിരുവനന്തപുരം: നഗരസഭ കത്ത് വിവാദത്തില്‍ കത്തിന്റെ ഒറിജിനല്‍ തേടി വിജിലന്‍സും. യഥാര്‍ഥ കത്ത് കണ്ടെത്താന്‍ പരിശോധനകള്‍ തുടങ്ങി.
അതേസമയം താന്‍ എഴുതിയ കത്ത് നശിപ്പിച്ചെന്ന് നഗരസഭ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി ഡി.ആര്‍ അനില്‍ വിജിലന്‍സിന് മൊഴി നല്‍കി.
കുടുംബശ്രീക്ക് വേണ്ടി എഴുതിയ കത്ത് ആവശ്യമില്ലെന്ന് കണ്ട് നശിപ്പിച്ചെന്നാണ് മൊഴി. സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട് ഇന്നോ നാളെയോ ഡിജിപിക്ക് കൈമാറിയേക്കും.
പുറത്തുവന്ന കത്ത് താന്‍ എഴുതിയതാണെന്ന് ഡിആര്‍ അനില്‍ നേരത്തേ സമ്മതിച്ചിരുന്നു.
എന്നാല്‍ കുടുംബശ്രീക്കു വേണ്ടി എഴുതിയ കത്ത് ആവശ്യമില്ലെന്ന് കണ്ട് നശിപ്പിച്ചുവെന്നാണ് ഇപ്പോള്‍ മൊഴി നല്‍കിയിരിക്കുന്നത്.
മേയറുടെ കത്ത് താന്‍ കണ്ടിട്ടില്ലെന്നാണ് ഡി.ആര്‍ അനില്‍ മൊഴിനല്‍കിയിരിക്കുന്നത്. താന്‍ കൂടി ഉള്‍പ്പെട്ട ഗ്രൂപ്പില്‍ മേയറുടെ കത്തിന്റെ സ്‌ക്രീന്‍ഷോട്ട് ആണ് വന്നത്.
കത്തിന്റെ ഒറിജിനല്‍ താന്‍ കണ്ടിട്ടില്ലെന്നും വിജിലന്‍സിനോട് അനില്‍ പറഞ്ഞു.
അതേസമയം, വിഷയത്തില്‍ പ്രതിഷേധം തുടരുകയാണ്. നഗരസഭയ്ക്ക് മുകളില്‍ കയറി ബിജെപി കൗണ്‍സിലര്‍മാര്‍ പ്രതിഷേധിച്ചു. നഗരസഭയ്ക്ക് പുറത്ത് പ്രതിഷേധിച്ച ഹിന്ദു ഐക്യവേദി പ്രവര്‍ത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി.