‘താനോ ഭാര്യയോ ആരെയും വിളിച്ചിട്ടില്ല’; ബിജു രമേശിന്റെ ആരോപണങ്ങള്‍ തള്ളി ചെന്നിത്തല

തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ ബിജു രമേശ് വെളിപ്പെടുത്തിയ ആരോപണങ്ങളില്‍ മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസ് ഒത്തുതീര്‍ക്കാനെന്ന പേരില്‍ താനോ ഭാര്യയോ ആരുമായും സംസാരിച്ചിട്ടില്ലെന്ന് ചെന്നിത്തല പറഞ്ഞു.

അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ബിജു രമേശ് ഉന്നയിക്കുന്നത്. തന്റെ ഭാര്യ രാഷ്ട്രീയത്തില്‍ ഇടപെടുന്ന ആളല്ലെന്നും ചെന്നിത്തല വിശദമാക്കി.

ബാര്‍കോഴ കേസ് അന്വേഷിക്കുന്ന വിജിലന്‍സിന് മൊഴി കൊടുക്കാതിരിക്കാന്‍ രമേശ് ചെന്നിത്തലയും കുടുംബവും ഫോണില്‍ വിളിച്ച്‌ അപേക്ഷിച്ചു എന്നത് അടക്കമുള്ള ആരോപണങ്ങളാണ് ബിജു രമേശ് ഉന്നയിച്ചിരുന്നത്. വിജിലന്‍സ് അന്വേഷണം പ്രഹസനമാണെന്നും കേന്ദ്രഅന്വേഷണം വേണമെന്നും ബിജു രമേശ് ആവശ്യപ്പെട്ടിരുന്നു.

Related posts

Leave a Comment