താനൂര്‍ ദുരന്തം: ബോട്ടിലുണ്ടായിരുന്നത് 37 പേര്‍, ഒരാളെ കൂടി കണ്ടെത്താനുണ്ടെന്ന് ബന്ധുക്കള്‍, മരണം 22 ആയി

താനൂര്‍: താനൂരില്‍ ഇന്നലെയുണ്ടായ ബോട്ട് ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 22 ആയി. ഇവരില്‍ ഒമ്പത് പേര്‍ പരപ്പനങ്ങാടിയിലെ ഒരു കുടുംബത്തിലെ അംഗങ്ങളാണ്.

ഇവരുടെ ബന്ധുക്കളായ രണ്ടു പേരും മരണമടഞ്ഞു. ബോട്ടില്‍ കയറിയത് 37 പേരാണെന്ന് റവന്യൂമന്ത്രി കെ.രാജന്‍ പറയുന്നു. എന്നാല്‍ എത്ര പേര്‍ കയറിയെന്നതില്‍ അവ്യക്തത തുടരുകയാണ്.

അഞ്ച് പേര്‍ കൂടി ടിക്കറ്റ് എടുത്തെങ്കിലും കയറിയില്ലെന്ന് പറയപ്പെടുന്നു. ഒരു കുട്ടിയെ കൂടി കണ്ടെത്താനുണ്ടെന്ന് ബന്ധുക്കള്‍ പറയുന്നു. എട്ടു വയസ്സുള്ള ഒരു കുട്ടിയെ ആണ് കണ്ടെത്താനുള്ളത്.

കുട്ടിയ്ക്കായി മുങ്ങല്‍ വിദഗ്ധ തിരച്ചില്‍ നടത്തുകയാണ്. എന്‍ഡിആര്‍എഫും നേവിയും ഫയര്‍ ഫോഴ്‌സുമാണ് തിരച്ചില്‍ നടത്തുന്നത്.

മരിച്ചവരില്‍ നാലു പേര്‍ കുട്ടികളാണ്. നാല് പേര്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. മരിച്ചവരില്‍ ഒമ്ബതു പേരുടെ മൃതദേഹങ്ങള്‍ മഞ്ചേരി ആശുപത്രിയില്‍ നിന്ന് വിട്ടുകൊടുത്തു.

മൃതദേഹങ്ങള്‍ വീട്ടില്‍ പൊതുദര്‍ശനത്തിന് വച്ചശേഷം ജുമാ മസ്ജിദില്‍ ഖബറടക്കം. ആവില്‍ ബീച്ചിലെ ഖബറസ്ഥാനിലാണ് ഖബറടക്കം. ഒരു ഖബറില്‍ ഒമ്ബത് അറകള്‍ തീര്‍ത്താണ് ഖബറടക്കം.

ഇന്നലെ രാത്രി 7.30 ഓടെയാണ് ഓട്ടുമ്പറത്ത് ബോട്ട് മറിഞ്ഞത്.

ബോട്ട് ഉടമ താനൂര്‍ സ്വദേശി നാസര്‍ ഒളിവിലാണ്. യാത്ര തുടങ്ങുന്നതിനു മുന്‍പ് തന്നെ ബോട്ടിന് ചെരിവ് കണ്ടിരുന്നുവെന്നും നാട്ടുകാരുടെ മുന്നറിയിപ്പ് അവഗണിച്ചാണ് ജീവനക്കാര്‍ യാത്ര നടത്തിയതെന്നും പറയപ്പെടുന്നു.

യാത്രയ്ക്ക ലൈഫ് ജാക്കറ്റ് അടക്കമുള്ള സുരക്ഷ ഉണ്ടായിരുന്നില്ല. ബോട്ട് ഉടമയ്‌ക്കെതിരെ നരഹത്യാക്കുറ്റം ചുമത്തി.

പരിധിയില്‍ കൂടുതല്‍ ആളുകളെ ബോട്ടില്‍ കയറ്റിയിരുന്നു.

Related posts

Leave a Comment