മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് പ്രിയാമണി.ഇപ്പോളിതാ ഒരു ആരാധകന്റെ ചോദ്യത്തിന് താരം നല്‍കിയ മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
“രക്ത് ചരിത്ര സിനിമ മുതല്‍ നിങ്ങളെ ഒരുപാട് ഇഷ്ടമാണ്. പക്ഷേ താങ്കളെന്തിനാണ് ഒരു മുസ്ലിമിനെ വിവാഹം ചെയ്തത്” എന്നാണ് അരുണ്‍ ചൗധരി എന്നയാളുടെ കമന്റ്. പ്രിയാമണി പങ്കുവെച്ച ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ക്ക് താഴെയാണ് കമന്റ് എത്തിയത്.
കമന്റിന് പിന്നാലെ കിടിലന്‍ മറുപടിയുമായി പ്രിയാമണിയും രംഗത്തെത്തി. “ഞാന്‍ വിവാഹം ചെയ്തത് ഒരു ഇന്ത്യന്‍ പൗരനെയാണ്” എന്നാണ് താരത്തിന്റെ മാസ് മറുപടി. “അതെ, പക്ഷേ താങ്കള്‍ പോയതില്‍ എനിക്കിപ്പോള്‍ അസൂയയുണ്ട്” എന്നായിരുന്നു അയാളുടെ മറുകമന്റ്. പ്രിയാമണിയുടെ മറുപടിക്ക് കൈയടിക്കുകയാണ് ആരാധകര്‍.