ആലപ്പുഴ: പത്തനംതിട്ടയില്‍ തന്റെ സ്ഥാനാര്‍ത്ഥിത്വം തടഞ്ഞത് താനാണെന്ന പി.സി ജോര്‍ജിന്റെ
പരാമര്‍ശത്തിന് മറുപടിയുമായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.
പത്തനംതിട്ടയില്‍ ജോര്‍ജ് മത്സരിക്കണമായിരുന്നു. എന്നാല്‍ അറിയാമായിരുന്നു അദ്ദേഹത്തിന്റെ സ്വാധീനം.
തവള വീര്‍ക്കുപോലെ വീര്‍ത്ത് പൊട്ടുമെന്നല്ലാതെ മറ്റൊന്നും സംഭവിക്കില്ല. അപ്രസക്തരെ പ്രസക്തരാക്കരുത്. ഓരോരുത്തര്‍ക്കും അര്‍ഹതപ്പെട്ടത് എന്താണെന്ന് മനസ്സിലാക്കണം.
കോണ്‍ഗ്രസിനും സിപിഎമ്മിനും വേണ്ടാതെ ജനപക്ഷം പോയി ബിജെപിയില്‍ ലയിച്ചുവെന്നും അദ്ദേഹം പരിഹസിച്ചു.
മത നേതാക്കള്‍ പറഞ്ഞാല്‍ വോട്ട് ചെയ്യുന്ന കവാലം കഴിഞ്ഞുപോയി. മത-സമുദായ നേതാക്കള്‍ പറയുന്നതുപോലെയല്ല ഇന്ന് ആളുകള്‍ വോട്ട് ചെയ്യുന്നത്.
ഇക്കാലത്ത് ഭര്‍ത്താവ് പറയുന്നത് കേട്ട് ഭാര്യ പോലും വോട്ട് ചെയ്യില്ല.
എസ്.എന്‍.ഡി.പി യോഗം പ്രവര്‍ത്തകര്‍ക്ക് അവരുടെ രാഷ്ട്രീയ താല്‍പര്യം അനുസരിച്ച് വോട്ട് ചെയ്യാം.
ഈ തിരഞ്ഞെടുപ്പ് ആര്‍ക്ക് അനുകൂലമാകുമെന്ന് ഇപ്പോള്‍ പറയാനാവില്ല. സ്ഥാനാര്‍ത്ഥികളെ മുഴുവന്‍ പ്രഖ്യാപിച്ചിട്ടില്ല.
തിരഞ്ഞെടുപ്പും പ്രഖ്യാപിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ അഭിപ്രായം പറയുന്നതില്‍ കാര്യമില്ല.
ഇന്ന് ജനാധിപത്യമല്ല, മതാധിപത്യമാണെന്നും അദ്ദേഹം വിമര്‍ശിച്ചു. മുന്‍പ് പാര്‍ട്ടിയും ചിഹ്നവും നോക്കിയായിരുന്നും വോട്ട് ചെയ്തിരുന്നത്.
ഇന്ന് സ്ഥാനാര്‍ത്ഥിയുടെ പേര് നോക്കിയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.