തിരുവനന്തപുരത്ത്: ലോക്സഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുമ്ബോള്‍ തലസ്ഥാനത്ത് ലീഡ് നില മാറിമറിഞ്ഞ് നില്ക്കുന്നു.
എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രേശഖറും യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂരും തമ്മിലുള്ള പോരാട്ടം കനക്കുകയാണ്.
മിനിറ്റുകളുടെ വ്യത്യാസത്തില്‍ ലീഡ് മാറിമറിയുന്ന സ്ഥിതിയാണ് കണ്ടുവരുന്നത്. വോട്ടെണ്ണല്‍ ആരംഭിച്ച സമയത്ത് ലീഡ് ചെയ്തിരുന്നത് ആദ്യം രാജീവ് ചന്ദ്രേശഖറായിരുന്നു.
പിന്നീട് ശശി തരൂർ ലീഡ് നേടി. വോട്ടെണ്ണല്‍ രണ്ട് മണിക്കൂർ പിന്നിടുമ്ബോള്‍ രാജീവ് ചന്ദ്രശേഖറാണ് അയ്യായിരത്തിന് അടുത്ത് ലീഡ് ചെയ്യുന്നത്.
തൃശൂരില്‍ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിയും ലീഡ് ചെയ്യുന്നുണ്ട്.