തലസ്ഥാനത്തു നിന്നും റഷ്യന്‍ സേനയെ അടിച്ച്‌ തുരത്തി യുക്രൈന്‍ സൈന്യം ജയം ആഘോഷിക്കാന്‍ സെലന്‍സ്‌കി

17000 റഷ്യന്‍ സൈനീകരുടെ മരണം സ്ഥിരീകരിച്ചിരിക്കുകയാണ് യുക്രൈന്‍. എവിടെയും കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്തതായും അറിവില്ല..

എല്ലാ ആക്രമണങ്ങളും മാരിയുപോള്‍ കേന്ദ്രീകരിച്ചാണ് നടക്കുന്നത്.. ഈ ലക്ഷണങ്ങളെല്ലാം വച്ച്‌ നോക്കുമ്ബോള്‍ റഷ്യയുടെ അതി ദയനീയ പരാചയമാണ് യുദ്ധവിദഗ്ദരെല്ലാം കാണുന്നത്. അല്ലെങ്കില്‍ പിന്നെ റഷ്യ മാരകമായ ആയുധപ്പുര തുറക്കണം.. അങ്ങനെയുണ്ടായാല്‍ അത് ലോക മഹായുദ്ധമാകും എന്നതിനാല്‍ തന്നെ പുടിന്‍ അതിന് മുതിരുമോ എന്നുള്ളതാണ്. എങ്കിലും പുടിനായതുകൊണ്ട് ആര്‍ക്കും ഒരു ഉറപ്പും പറയാനും ആകില്ല…

ഉക്രേനിയന്‍ ഡെപ്യൂട്ടി പ്രതിരോധ മന്ത്രി ഇന്നലെ പറഞ്ഞത്. കീവില്‍ നീക്കങ്ങളൊന്നും ഫലം കാണാത്തതിനാല്‍ റഷ്യ മേഘലയില്‍ സൈന്യത്തെ പുനസംഘടിപ്പിച്ചിരുന്നു. എന്നിട്ടും അവര്‍ക്ക് ഉക്രെയ്‌നില്‍ ഒരിടത്തുപോലും മുന്നേറാന്‍ കഴിയുന്നില്ലെന്നാണ്.’

പുതിയ പ്രദേശങ്ങളൊന്നും പിടിച്ചെടുക്കാതെ തന്നെ സൈനീകരുടെ മരണസംഖ്യ 17,000 ആകുന്നത് റഷ്യയെ വലിയ രീതിയില്‍ സമ്മര്‍ദ്ധത്തിലാക്കിയിട്ടുണ്ട്. അതിനാല്‍ തന്നെ പുടിന്റെ ഉക്രെയ്‌നിലെ അധിനിവേശം സ്തംഭനാവസ്ഥയിലാണെന്നാണ് ഉക്രേനിയന്‍ ഡെപ്യൂട്ടി പ്രതിരോധ മന്ത്രി വ്യക്തമാക്കുന്നത്.

യുദ്ധമാണ് നടക്കുന്നത് എങ്കില്‍ കൂടി കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഒരിടത്തും ഒരടിപോലും മുന്നേറാന്‍ റഷ്യയ്ക്ക് സാധിച്ചിട്ടില്ല. ഇനി ഒരു മാസത്തെ പോരാട്ടം എടുത്താല്‍ അവിടെയും ഒരു പ്രധാന നഗരം പോലും പിടിച്ചെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് യുകെ പ്രതിരോധ മന്ത്രാലയവും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇത് റഷ്യയുടെ പരാജയം വിളിച്ചു പറയുന്നു..

ഇവിടെ ‘റഷ്യന്‍ സൈന്യത്തിനെതിരായ ഉക്രേനിയക്കാരുടെ പോരാട്ടവും എടുത്തു പറയേണ്ടതാണ്. അവരുടെ വേഗത മനോവീര്യം റഷ്യയെ തുരത്തണമെന്ന ആഗ്രഹം അതെല്ലാം ഈ യുദ്ധത്തില്‍ യുക്രൈന്‍ സൈന്യത്തിനും വലിയ മുതല്‍ കൂട്ടാകുന്നു.

കീവില്‍ ഉണ്ടായ തിരിച്ചടി കാരണം ചുറ്റും വിന്യസിക്കപ്പെട്ടിരുന്ന ചില യൂണിറ്റുകളെ റഷ്യയ്ക്ക് പിന്‍വലിക്കേണ്ടി വന്നിരിക്കുകയാണ്. വലിയ ആള്‍നാശം ഭയന്നാണ് റഷ്യ ഇത്തരത്തില്‍ പിന്‍ വലിയാന്‍ നിര്‍ബന്ധിതരാകുന്നത്. അതേസമയം തന്നെ വല്ല മാരകമായ ബോംബുകളോ ആണവാക്രമണമോ നടത്താന്‍ പുടിന് പ്ലാനുണ്ടോ എന്നുള്ളതും സംശയിക്കപ്പെടേണ്ടൊരു കാര്യമാണ്.

ബെലാറസില്‍ പുടിന്റെ സൈന്യം വീണ്ടും സംഘടിക്കുന്നതിനാല്‍. ഒരു പക്ഷേ വീണ്ടും നഗരത്തിലേക്കുള്ള റഷ്യന്‍ അധിനിവേശം ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്.

അതേസമയം കീവില്‍ വലിയ മുന്നേറ്റം നടത്താന്‍ കഴിയാത്തതിനാല്‍ റഷ്യന്‍ സൈന്യം നഗരത്തിന്റെ വടക്കുകിഴക്കും വടക്കുപടിഞ്ഞാറുമുള്ള പ്രധാന റോഡുകളും ജനവാസ കേന്ദ്രങ്ങളും പിടിച്ചെടുക്കാന്‍ ശ്രമിക്കുകയാണ്, എങ്കിലും സൈന്യത്തില്‍ നിന്നല്ലാതെ തന്നെ അവിടുത്തെ പോരാട്ട വീര്യമുള്ള യുക്രൈനികള്‍ റഷ്യന്‍ സൈന്യത്തെ സധൈര്യം തടഞ്ഞുനിര്‍ത്തുന്നതായിട്ടുള്ള റിപ്പോര്‍ട്ടുകളും അവിടെ നിന്നും വരുന്നുണ്ട്…

അതുപോലെ തന്നെ കൈവിനു പടിഞ്ഞാറ് 200 മൈല്‍ അകലെയുള്ള ട്രോസ്റ്റിയനെറ്റ്‌സ് പട്ടണത്തില്‍ കത്തിനശിച്ച ടാങ്കുകളും ഹോവിറ്റ്‌സറുകളും കാണപ്പെട്ടു എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന, ഇവിടെ സൈന്യം കൊല്ലപ്പെടുകയോ അല്ലെങ്കില്‍ പിടിക്കപ്പെടുകയോ ചെയ്തിട്ടുണ്ട് എന്ന കാര്യവും മാധ്യമങ്ങള്‍ സ്ഥിരീകരിച്ചുന്നു.

പോരാട്ടം മുഴുവന്‍ മാരിപോളിലാണ്. ഇപ്പോഴുള്ള റഷ്യയുടെ ആക്രമണ മുഖവും അതുതന്നെയാണ് തുറമുഖം പിടിച്ചെടുക്കാന്‍ റഷ്യ ശ്രമിക്കുന്നതിനാല്‍ കനത്ത പോരാട്ടമാണ് ഇപ്പോഴും മാരിയുപോളില്‍. നിലവില്‍ നഗരത്തിന് സമീപമുള്ള തെക്ക് ഭാഗത്താണ് റഷ്യ ഏറ്റവും കൂടുതല്‍ സ്വാധീനം നേടിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

തെക്കന്‍ തുറമുഖ നഗരം ഇപ്പോള്‍ ‘പൊടിയായി മാറിയിരിക്കുന്നു’, അവിടെ ഒരു മാനുഷിക ദുരന്തത്തിന്റെ വക്കിലാണെന്നാണ് മാരിയുപോള്‍ മേയര്‍ ഇന്ന് പറഞ്ഞത്. അവിടെ 160,000 സിവിലിയന്മാര്‍ വൈദ്യുതി ഇല്ലാതെ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും അവരെ പൂര്‍ണമായും ഒഴിപ്പിക്കണമെന്നും മേയര്‍ വാഡിം ബോയ്‌ചെങ്കോ വ്യക്തമാക്കി. തങ്ങളുടെ പക്കല്‍ നിലവില്‍ 26 ഒഴിപ്പിക്കല്‍ ബസുകള്‍ സജ്ജമാണെന്നും എന്നാല്‍ അവയ്ക്ക് സുരക്ഷിതമായ യാത്ര നല്‍കാന്‍ പുടിന്റെ ആളുകള്‍ സമ്മതിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നഗരത്തില്‍ കുടുങ്ങിക്കിടക്കുന്ന സാധാരണക്കാരെ റഷ്യന്‍ സൈന്യം വളയുന്നു, ഭക്ഷണവും വെള്ളവും മരുന്നും സദാ കുറഞ്ഞുവരികയാണ്. അതേസമയം ക്രിമിയ പിടിച്ചതു പോലെ മോസ്‌കോ മാരിയുപോളിനെ ലക്ഷ്യം വയ്ക്കുകയാണോ എന്നുള്ള സംശയവും ഉയരുകയാണ്. 2014ല്‍ മോസ്‌കോ പിടിച്ചടക്കിയ ക്രിമിയയ്ക്കും കിഴക്കന്‍ ഉക്രെയ്‌നിലെ രണ്ട് വിഘടനവാദ എന്‍ക്ലേവുകള്‍ക്കുമിടയില്‍ ഒരു പാലം സൃഷ്ടിക്കുന്നതിനുള്ള ശ്രമമാണിതെന്നും സംശയിക്കപ്പെടുന്നുണ്ട്.

Related posts

Leave a Comment