തലസ്‌ഥാനം വാഴാൻ ഗുണ്ടാസംഘങ്ങൾ , പോർവിളിച്ച് ഓം പ്രകാശും പുത്തൻപാലം രാജേഷും

തിരുവനന്തപുരം : ഒരിടവേളയ്ക്കുശേഷം തലസ്ഥാനത്തു ഗുണ്ടാസംഘങ്ങൾ സജീവമാകുന്നു. കുപ്രസിദ്ധ ഗുണ്ടകളായ ഓം പ്രകാശും പുത്തൻപാലം രാജേഷും വ്യത്യസ്ത സംഭവങ്ങളിൽ അടുത്തടുത്ത ദിവസങ്ങളിൽ കേസുകളിൽ പ്രതിയായി.

പഴയ ഗുണ്ടാസംഘങ്ങൾ വീണ്ടും ഭീതി പടർത്തുന്നതു സ്പെഷൽ ബ്രാഞ്ചിന്റെ വീഴ്ചയാണെന്ന് ആരോപണമുയർന്നു.

ഗുണ്ടാനിയമം ശക്തമായപ്പോൾ ഒതുങ്ങിയ ഗുണ്ടകൾ വീണ്ടും തലസ്ഥാനത്ത് പരസ്പരം പോർ വിളിക്കുന്ന സാഹചര്യമാണ്.

റിയൽ എസ്റ്റേറ്റ്, മണ്ണ്, കരിങ്കൽ ക്വാറി, മാഫിയ പ്രവർത്തനങ്ങളിലൂടെ വൻതോതിൽ പണം നേടാനാണു ചോരക്കളി. വർഷങ്ങളായി ഓംപ്രകാശിന്റെ ഗുണ്ടാസംഘവും നിഥിന്റെ ഗുണ്ടാസംഘവും തമ്മിലുള്ള കുടിപ്പകയാണു കഴിഞ്ഞദിവസം പാറ്റൂരിലെ അക്രമത്തിൽ കലാശിച്ചത്.

10 ലക്ഷം രൂപയുടെ ഇടപാടിൽ, പണം നൽകിയ ആൾക്കു വേണ്ടിയും വാങ്ങിയ ആൾക്കു വേണ്ടിയും ഇരുസംഘങ്ങളും ഏറ്റുമുട്ടി.

കഴിഞ്ഞ ദിവസം നിഥിനെ ഓംപ്രകാശ് തലയിൽ വെട്ടി പരുക്കേൽപ്പിച്ചു.

ഈ സംഭവത്തിനു മുൻപ് നിഥിന്റെ സംഘം ഓംപ്രകാശിന്റെ സംഘാംഗത്തിന്റെ വീടുകയറി ആക്രമിച്ചിരുന്നു. ‌

വെട്ടേറ്റ നിഥിനും സംഘവും ആദ്യം ഓംപ്രകാശിന്റെ പങ്ക് വെളിപ്പെടുത്തിയെങ്കിലും പിന്നീട് കാറിൽ ഇരിക്കുന്നതായി തോന്നിയെന്ന് മൊഴിമാറ്റി.

പൊലീസ് സംഘം ഓംപ്രകാശിന്റെ മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിച്ചപ്പോൾ അത് ചെന്നൈയിലായിരുന്നു.

ഓപ്പറേഷനു മുൻപ് മൊബൈൽ ഫോൺ മറ്റ് സംസ്ഥാനങ്ങളിൽ എത്തിക്കുന്ന പതിവ് ഗുണ്ടകൾക്കുണ്ടെന്നു പൊലീസ് പറയുന്നു.

കൊച്ചിയും ചെന്നൈയും കേന്ദ്രീകരിച്ചാണ് ഓംപ്രകാശിന്റെ പ്രവർത്തനം

Related posts

Leave a Comment