തലശ്ശേരിയില്‍ സി പി എം പ്രവര്‍ത്തകന്റെ കൊ​ല​പാ​ത​കം: ഏ​ഴു പേ​ര്‍ ക​സ്റ്റ​ഡി​യി​ല്‍

ക​ണ്ണൂ​ര്‍: തലശേരി ന്യൂ​ മാ​ഹി​ക്ക​ടു​ത്ത് സിപിഎം പ്രവര്‍ത്തകനായ പു​ന്നോ​ല്‍ സ്വ​ദേ​ശി ഹ​രി​ദാ​സി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ഏ​ഴു​പേ​ര്‍ ക​സ്റ്റ​ഡി​യി​ല്‍.
വി​വാ​ദ പ്ര​സം​ഗം ന​ട​ത്തി​യ ബി​ജെ​പി കൗ​ണ്‍​സി​ല​ര്‍ ലി​ജീ​ഷി​നെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​മെ​ന്നാ​ണ് ലഭിക്കുന്ന സൂ​ച​ന. പോ​ലീ​സി​ന്‍റെ പ്ര​ത്യേ​ക സം​ഘം ആ​റ് സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.അതെസമയം രാ​ഷ്ട്രീ​യ കൊ​ല​പാ​ത​കം ആ​ണോ അ​ല്ല​യോ എ​ന്ന കാ​ര്യ​ത്തി​ല്‍ ഇ​നി​യും സ്ഥി​രീ​ക​ര​ണം വ​ന്നി​ട്ടി​ല്ല. ഇ​ക്കാ​ര്യ​ങ്ങ​ളെ​ല്ലാം പ​രി​ശോ​ധി​ക്കു​ക​യാ​ണെ​ന്ന് ക​ണ്ണൂ​ര്‍ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ ആ​ര്‍. ആ​ര്‍ ഇ​ള​ങ്കോ​വ​ന്‍ അ​റി​യി​ച്ചു. അ​തേ​സ​മ​യം, ഹ​രി​ദാ​സി​ന്‍റെ ഇ​ന്‍​ക്വ​സ്റ്റ് റി​പ്പോ​ര്‍​ട്ടി​ലെ വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നു.ഹ​രി​ദാ​സി​ന് ഇ​രു​പ​തി​ല​ധി​കം വെ​ട്ടേ​റ്റി​ട്ടു​ണ്ട്. മു​റി​വു​ക​ളു​ടെ എ​ണ്ണം ക​ണ​ക്കാ​ക്കാ​നാ​കാ​ത്ത വി​ധം ശ​രീ​രം വി​കൃ​ത​മാ​ക്കി​യ നി​ല​യി​ലാ​ണ്

Related posts

Leave a Comment