കോട്ടയം; കഴിഞ്ഞ ദിവസം, താഴത്തങ്ങാടിയില്‍ കൊല്ലപ്പെട്ട വീട്ടമ്മ ഷീബയുടെ മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു, വീടിന്റെ സമീപത്ത് നിന്നാണ് മൊബൈല്‍ ഫോണ്‍ കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു, കേസില്‍ ബന്ധുക്കളെയും സുഹൃത്തുക്കളെയും കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടക്കുന്നത്, കുടുംബത്തിന്റെ ഇടപാടുകള്‍ കേന്ദ്രീകരിച്ചും ക്വട്ടേഷന്‍ സംഘങ്ങളുടെ സാധ്യത കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടക്കുന്നു.
ഇക്കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരം നാലരയോടെയാണു പാറപ്പാടം ഷാനി മന്‍സിലില്‍ മുഹമ്മദ് സാലി (65), ഷീബ (60) എന്നിവരെ വീടിനുള്ളില്‍ ആക്രമിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്, മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടു പോകുന്നതിനിടെ ഷീബ മരിച്ചിരുന്നു.
രാവിലെ 9നും 10 നും പത്തിനും ഇടയിലാണ് ആക്രമണം നടന്നതെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം, മോഷണം നടന്ന കാറുമായി പ്രതി താഴത്തങ്ങാടിയിലെ പ്രധാന റോഡിലേക്കു കയറുന്ന സിസിടിവി കാമറാദൃശ്യം സമീപത്തെ വീട്ടില്‍നിന്നു പോലീസിനു ലഭിയ്ച്ചു.ആക്രമണത്തില്‍ പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന സാലിയുടെ അവസ്ഥ അതീവഗുരുതരമെന്ന് ഡോക്ടര്‍മാര്‍. തലക്ക് മാരകമായി അടിയേറ്റതിനാല്‍ തലയോട്ടിയില്‍ പൊട്ടലുണ്ട്. തലക്കുള്ളില്‍ രക്തസ്രാവം ഉള്ളതും ആേരാഗ്യനില അപകടകരമാക്കുന്നു. നെറ്റിയിലെയും മൂക്കിലെയും എല്ലുകള്‍ പൊട്ടിയിട്ടുണ്ട്. മലര്‍ന്ന് കിടക്കുന്ന അവസ്ഥയില്‍ ഭാരമുള്ള വസ്തു കൊണ്ട് തലക്ക് അടിക്കുേമ്ബാഴുണ്ടാകുന്ന മുറിവുകള്‍ പോലെയാണ് ഇതെന്ന് ന്യൂറോ സര്‍ജറി വിഭാഗം മേധാവി ഡോ. പി.കെ. ബാലകൃഷ്ണന് പറഞ്ഞു.