പാലാ: പാലാ പൂവരണി സ്വദേശിനി അനു ജോർജ് ഐ എ. എസ്. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ്റെ സ്പെഷ്യൽസെക്രട്ടറിയായി! പൂവരണി സ്വദേശിനി മുണ്ടമറ്റം അനു ജോർജ് ഐ എ എസ്സിനെ നിയമിച്ചു.നിലവിൽ ചെന്നൈയിൽ അഡീഷണൽ സെക്രട്ടറി- പ്രട്ടോക്കോൾ വിഭാഗത്തിലാണ് അനു ജോർജ് പ്രവർത്തിച്ചിരുന്നത്. മുഖ്യമന്ത്രിയുടെ സെക്രട്ടറി എന്ന വലിയ ഉത്തരവാദിത്വമാണ് അനുവിനെ കാത്തിരിക്കുന്നത്. കോവിഡ് അടക്കമുള്ള മഹാമാരിക്കാലത്ത് മുഖ്യമന്ത്രിയുടെ സെക്രട്ടറി എന്ന പദവി കൂടുതൽ ഉത്തരവാദിത്വം നിറഞ്ഞതാണ്. തിരുവനന്തപുരം വിമൻസ് കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടിയ അനു, ജെഎൻയുവിൽ നിന്ന് സോഷ്യോളജിയിൽ ബിരുദാനന്തര ബിരുദവും എംഫില്ലും നേടി. 2002ൽ ഇന്ത്യൻ റവന്യൂ സർവീസ് ലഭിച്ച അനു 2003ൽ 25-ആം റാങ്കോടെ ഐഎഎസ് നേടി. തിരുപ്പത്തൂർ, കടലൂർ ജില്ലകളിൽ അസിസ്റ്റന്റ് കളക്ടർ പദവിയടക്കം വിവിധ മേഖലകളിൽ സേവനം അനുഷ്ടിച്ചിട്ടുണ്ട്!
തമിഴ്‌നാട്മുഖ്യമന്ത്രിഎംകെ സ്റ്റാലിന്റെസ്പെഷ്യൽ സെക്രട്ടറിയായി പാലാക്കാരിഅനുജോർജിനെ നിയമിച്ചു
