കൊല്ലം: കൊല്ലം ആര്യങ്കാവില്‍ ഹൈഡ്രജന്‍ പെറോക്‌സൈഡ് കലര്‍ത്തിയ പാല്‍ പിടികൂടി.
തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് ടാങ്കറില്‍ കൊണ്ടുവന്ന 15,300 ലിറ്റര്‍ പാലാണ് പിടികൂടിയത്. പന്തളത്തേക്ക് കൊണ്ടുവന്നതായിരുന്നു പാല്‍.
ക്ഷീരവകുപ്പ് മന്ത്രി ജെ ചിഞ്ചുറാണിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് അതിര്‍ത്തിയില്‍ പത്തനംതിട്ട മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് മായം കലര്‍ന്ന പാല്‍ പിടികൂടിയത്.
പാലുമായി വന്ന വാഹനം ആരോഗ്യ വകുപ്പിന് കൈമാറി. ക്ഷീരവികസന വകുപ്പിന്റെ പരിശോധനയിൽ പാലിൽ ഹൈഡ്രജന്‍ പെറോക്സൈഡ് അടങ്ങിയതായി കണ്ടെത്തി. കൂടുതൽ ദിവസം പാൽ കേടുകൂടാതെയിരിക്കാനാണ് ഹൈഡ്രജന്‍ പെറോക്സൈഡ് ചേർക്കുന്നത്.
ഛർദ്ദി, വയറിളക്കം പോലുള്ള രോഗങ്ങൾക്ക് ഇതു കാരണമാകും