തിരുവനന്തപുരം : തമിഴ്നാട്ടിലെ മെഡിക്കല്‍ കോളജില്‍ കോവിഡ് രോഗികളെ പരിശോധിച്ചിരുന്ന ഡോക്ടര്‍ കേരളത്തിലെത്തി. പൊലീസിന്റെ കണ്ണുവെട്ടാണ് ഇദ്ദേഹം കേരളത്തിലെത്തിയത്. തമിഴ്നാട്ടിലെ ആശാരിപള്ളം മെഡിക്കല്‍ കോളജില്‍ കോവിഡ് രോഗികളെ പരിശോധിച്ച ഡോക്ടറാണ് നെയ്യാറ്റിന്‍കരയിലെ വീട്ടിലെത്തിയത്.
സംസ്ഥാന അതിര്‍ത്തിയില്‍ പൊലീസ് തടഞ്ഞപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ ആണെന്നു പറഞ്ഞ് പൊലീസിനെ കബളിപ്പിക്കുകയായിരുന്നു. നെയ്യാറ്റിന്‍കര കാഞ്ഞിരംകുളത്തെ വീട്ടില്‍ ഡോക്ടര്‍ എത്തിയപ്പോഴാണ് ഇവര്‍ കള്ളം പറഞ്ഞതാണെന്നു പൊലീസ് തിരിച്ചറിഞ്ഞത്.
തുടര്‍ന്ന് പൊലീസും റവന്യൂ സംഘവും എത്തി ഡോക്ടറെ ക്വാറന്റീനിലാക്കി. കോവിഡ് നിയന്ത്രണം ലംഘിച്ച ഡോക്ടര്‍ക്കെതിരെ കേസ് എടുക്കുമെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിലും ഡോക്ടര്‍ സമാന രീതിയില്‍ വീട്ടിലെത്തിയതായി സംശയം ഉയര്‍ന്നിട്ടുണ്ട്.