തിരുവനന്തപുരം: കേരളത്തിന്റെ പ്രിയപ്പെട്ട നേതാവ് ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ അദ്ദേഹത്തിന് അന്ത്യാഞ്ജലി
അര്‍പ്പിക്കാന്‍ അനേകര്‍ കാത്തു നില്‍ക്കുമ്ബോള്‍ സാമൂഹ്യമാധ്യമത്തില്‍ പശ്ചാത്താപ കുറിപ്പിട്ട് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എന്‍ മാധവന്‍ കുട്ടി.
ഉമ്മന്‍ചാണ്ടിയ്ക്ക് എതിരേ ഉയര്‍ത്തിയ ലൈംഗികാരോപണം അടിസ്ഥാന രഹിതമെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. കേരളത്തിലെ മുഖ്യധാരാ മാധ്യമപ്രവര്‍ത്തകന്‍
എന്ന നിലയില്‍ തന്റെയുള്ളില്‍ നീറുന്ന രണ്ടു മന:സ്താപങ്ങളുണ്ടെന്നും അതില്‍ ഉമ്മന്‍ചാണ്ടിയുണ്ടെന്നും അദ്ദേഹം കുറിച്ചു.
മാധവൻകുട്ടിയുടെ കുറിപ്പ് :
കേരളത്തിലെ ഒരു മുഖ്യധാരാ മാധ്യമ പ്രവര്‍ത്തകനെന്ന നിലയ്ക്ക് എന്റെ ഉള്ളില്‍ ഇന്നും നീറുന്ന രണ്ടു വലിയ രാഷ്ട്രീയ മനസ്താപങ്ങളില്‍ ഓ സി, ഉമ്മന്‍ ചാണ്ടിയുണ്ട്
1 “ശൈലിമാറ്റം ” “ഐ എസ് ആര്‍ ഒ ചാരക്കേസ് ” കേസ് തുടങ്ങിയ വിഷയങ്ങളുപയോഗിച്ചു മുഖ്യമന്ത്രി കരുണാകരനെതിരെ ഉമ്മന്‍ചാണ്ടിയും കൂട്ടരും നടത്തിയ
രാഷ്ട്രീയ കരുനീക്കങ്ങള്‍ക്കു പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോതലവനായ എന്റെ എഴുത്തുമൂലം ഇന്ത്യൻ എക്സ്പ്രസ് നല്‍കിയ ഏകപക്ഷീയമായി
എഡിറ്റോറിയല്‍ പിന്തുണ അങ്ങേയറ്റം ആധാര്‍മികമെന്നു ഞാന്‍ അതിവേഗം തിരിച്ചറി ഞ്ഞു .
പലരെയുംപോലെ ഞാനും അന്നത്തെ ഒഴുക്കിനനുസരിച്ചു നീന്തുകയായിരുന്നു.
2 ഉമ്മന്‍ ചാണ്ടിക്കു നേരേ ഉയര്‍ത്തപ്പെട്ട അടിസ്ഥാന രഹിതമായ ലൈംഗീക ആരോപണത്തിനു അന്നു ദേശാഭിമാനിയില്‍ കണ്‍സള്‍ട്ടിങ്ങ് എഡിറ്റര്‍ പദവി
വഹിച്ചിരുന്നുവെന്ന ഒറ്റ കാരണംകൊണ്ടു മൗനത്തിലൂടെ ഞാന്‍ നല്‍കിയ അധാര്‍മ്മിക പിന്തുണയില്‍ ഞാനിന്നു ലജ്ജിക്കുന്നു.
ഇതു പറയാന്‍ ഓ സി യുടെ മരണംവരെ ഞാന്‍ എന്തിനു കാത്തിരുന്നു എന്ന ചോദ്യം ന്യായം. ഒരു മറുപടിയെ ഉള്ളു. നിങ്ങള്‍ക്ക്. മനസാക്ഷി യുടെ വിളി എപ്പോഴാണ് കിട്ടുകയെന്നു പറയാനാവില്ല.
ക്ഷമിക്കുക. ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തിന്റെയും കോണ്‍ഗ്രസ് യു ഡി എഫ് പ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു.