തിരുവനന്തപുരം: വിവിധ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. ഫലം അറിവായതില്‍ ഒമ്ബതിടത്ത് വീതം എല്‍ഡിഎഫും യുഡിഎഫും ബിജെപി ഒരു സീറ്റിലും വിജയിച്ചു.
മറ്റു കക്ഷികളില്‍ നിന്ന് നാല് സീറ്റുകള്‍ എല്‍ഡിഎഫ് പിടിച്ചെടുത്തപ്പോള്‍ എല്‍ഡിഎഫില്‍ നിന്ന് അഞ്ച് സീറ്റുകള്‍ യുഡിഎഫും ബിജെപിയും പിടിച്ചെടുത്തു.
പൂഞ്ഞാര്‍ പെരുന്നിലം വാര്‍ഡ് ജനപക്ഷത്തുനിന്നും യുഡിഎഫില്‍ നിന്നു കോഴിക്കോട് പുതുപ്പാട് കണലാട് വാര്‍ഡും എറണാകുളം നെല്ലിക്കുഴി ആറാം വാര്‍ഡും കൊല്ലം അഞ്ചല്‍ തഴമേല്‍ ബിജെപിയില്‍ നിന്നും പിടിച്ചെടുത്തു.
എല്‍ഡിഎഫിന്റെ ഒരു സീറ്റ് ബിജെപി പിടിച്ചു. പാലക്കാട് കാഞ്ഞിരപ്പുഴ കല്ലമല വാര്‍ഡ് ആണ് പിടിച്ചെടുത്തത്. മുതലമട പറയമ്ബളം വാര്‍ഡ് എല്‍ഡിഎഫില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു.
കണ്ണൂര്‍ ചെറുതാഴം കക്കോണി വാര്‍ഡ് യു.ഡി.എഫ് പിടിച്ചെടുത്തു. പത്തനംതിട്ട ൈമലപ്ര, കണ്ണൂര്‍ കക്കോണി വാര്‍ഡ് എന്നിവ യുഡിഎഫ് പിടിച്ചെടുത്തു.
എല്‍ഡിഎഫ് നിലനിര്‍ത്തിയത്: തിരുവനന്തപുരം കോര്പറേഷന് മുട്ടട ഡിവിഷന്, ചേര്‍ത്തല നഗരസഭാ വാര്‍ഡ് 11, മണിമല മുക്കട, പാലക്കാട് ലക്കിടി, പേരൂര്‍ അകലൂര്‍ ഈസ്റ്റ്, കോഴിക്കോട് വേളം കുറിച്ചകം,
യുഡിഎഫ്: കണ്ണൂര്‍ കോര്പറേഷന് പള്ളിപ്രം വാര്‍ഡ്, കോട്ടയം നഗരസഭ പുത്തന്‍തോട്, കളിമാനൂര്‍ പഴയ കുന്നുമ്മല്‍, പാലക്കാട് കരിമ്ബ, പെരിങ്ങോട്ടുകുറിശി ബമ്മണ്ണൂര്‍,
കോട്ടയത്തെ വിജയം കോണ്‍ഗ്രസിന് ഏറെ നിര്‍ണായകമായിരുന്നു. സീറ്റ് നിലനിര്‍ത്തിയതോടെ യുഡിഎഫിന്റെ ഭരണപ്രതിസന്ധി ഒഴിഞ്ഞു.