കൊച്ചി : യുഎഇ കോണ്‍സുലേറ്റ് ബാഗ് സ്വര്‍ണക്കടത്ത് കേസില്‍ ഇന്നലെ എന്‍ഐഎ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയ ശേഷം എം. ശിവശങ്കര്‍ തങ്ങിയത് കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷിന്റെ കുടുംബം താമസിച്ചിരുന്ന അതേ ഹോട്ടലില്‍. ശിവശങ്കര്‍ നിയമോപദേശം തേടിയത്, കേസിലെ ഒന്നാം പ്രതി പി.എസ്. സരിത് നിയമോപദേശം തേടിയ അതേ അഭിഭാഷകന്റെ അടുത്താണ്.
സരിത്തിനെക്കാള്‍ മുന്‍പ് ശിവശങ്കറുമായി അടുത്ത സൗഹൃദമുണ്ടെന്ന് അഭിഭാഷകന്‍ പ്രതികരിച്ചു. രണ്ടു സംഭവങ്ങളും യാദൃച്ഛികമാണെന്നു ശിവശങ്കറിനോട് അടുത്ത കേന്ദ്രങ്ങള്‍ പറഞ്ഞു.